bjp-

ഹൈദരബാദ്: തെലങ്കാനയിൽ കൂട്ടമാനഭംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ബി.ജെ.പി യുവനേതാവിനെതിരെ ലൈംഗികാരോപണവുമായി മോഡലായ യുവതി രംഗത്ത്.ഹൈദരബാദിലെ യുവനേതാവും ഭാരതീയ ജനതാ യുവമോർച്ചാ നേതാവുമായ ആശിഷ് ഗൗഡിനെതിരെയാണ് ആരോപണം. മുൻ എം.എൽ.എ നന്ദേശ്വർ ഗൗഡിന്റെ മകനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്..


യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.ഹൈദരബാദിലെ ഒരു പബ്ബിൽവെച്ചാണ് മോഡലിനെ ഉപദ്രവിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഈ സമയത്ത് യുവനേതാവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചു.

വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദിന് സമീപം വനിതാ ഡോക്ടർ ബലാത്സംഗത്തിന് പിന്നാലെ ക്രൂരമായി കൊല്ലപ്പെട്ടത്.