കൊച്ചി: മെസി ബൗളിയുടെ ഗോളിൽ എഫ്.സി ഗോവയ്ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മുന്നിലെത്തി. 59-ാം മിനിട്ടിൽ മലയാളി താരം പ്രശാന്തിന്റെ ക്രോസിൽ നിന്നായിരുന്നു മെസിയുടെ ഗോൾ. സ്കോർ: 2-1.
രണ്ടാം മിനിറ്റിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി മുന്നിലെത്തിയത്. സെർജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. രാജു ഗെയ്ക്വാദിന്റെ ത്രൂപാസ് ബോക്സിൽ നിന്ന് പിടിച്ചെടുത്ത സിഡോഞ്ച ഒരു ഹാഫ് വോളിയിലൂടെയാണ് വല കുലുക്കിയത്.എന്നാൽ നാൽപത്തിയൊന്നാം മിനിട്ടിൽ ഗോവ തിരിച്ചടിച്ചു. ജാക്കിചാന്ദ് സിങ് കൊടുത്ത ക്രോസിൽ നിന്ന് മുർത്താദ സെറിഗിൻ ഫോൾ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു.ഒന്നാം പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.