jio-

മും​ബയ്: വൊഡാഫോൺ - ഐഡിയ, എയർടെൽ എന്നീ കമ്പനികൾക്ക് പിന്നാലെ ജിയോയും മൊബൈൽ നിരക്കുകൾ ഉയർത്തുന്നു. മൊബൈൽ കാളുകളുടെയും ഡാറ്റാസേവനത്തിന്റെയും നിരക്കുകൾ ആണ് കൂട്ടുന്നത്. കോ​ൾ, ഡേ​റ്റ നി​ര​ക്കു​ക​ൾ 40 ശ​ത​മാ​നം വ​രെ വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന് റി​ല​യ​ൻ​സ് ജി​യോ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പു​തി​യ നി​ര​ക്കു​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ഡി​സം​ബ​ർ മൂ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന പു​തി​യ നി​ര​ക്കു​ക​ളി​ൽ 42 ശ​ത​മാ​നം വ​ർ​ദ്ധ​ന​വാ​ണ് കമ്പനി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈൽ കമ്പനികൾ നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്.


വൊഡാഫോൺ - ഐഡിയ വർദ്ധനയുടെ ഭാഗമായി പുതിയ താരിഫുകൾ നൽകും. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്.

എയർടെലും നിരക്കുകള്‍ പ്രഖ്യാപിച്ചു. താരിഫുകളിൽ 50 പൈസ മുതൽ 2.85 രൂപവരെയാണ് വർദ്ധനവ്. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതൽ നിരക്ക് ഈടാക്കും. എയർടെൽ നെറ്റ്‌വർക്കിൽ നിന്ന് മറ്റ് നെറ്റ്‌വർക്കിലേക്കുള്ള അൺലിമിറ്റഡ് കോളിംഗിനും തുക ഈടാക്കും.