ന്യൂഡൽഹി: ഡൽഹിയിലെ യമുന വിഹാർ ഗേൾസ് സ്കൂളിൽ വിദ്യാർഥിനികൾ ചേരി തിരിഞ്ഞ് അടികൂടൂന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂൾ വിട്ടതിന് ശേഷമാണ് പുറത്തുവെച്ച് പെൺകുട്ടികൾ ചേരിതിരിഞ്ഞ് അടികൂടിയത്. എന്നാൽ പിടിച്ചുമാറ്റാൻ ശ്രമിക്കാതെ നാട്ടുകാർ അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
സ്കൂളിലെ രണ്ട് വിഭാഗമാണ് അടികൂടിയതെന്ന് അധികൃതർ പറയുന്നു. പരസ്പരം അടിക്കുന്നതും തൊഴിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്. റോഡിലെ പരസ്യം സ്ഥാപിച്ച ഇരുമ്പ് വടി ഉപയോഗിച്ചും മർദ്ദിക്കുന്നുണ്ട്. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളാണ് ദൃശ്യം പകർത്തി സോഷ്യൽ മീഡിയകളിൽ പങ്കുവച്ചത്. നവംബർ 28നാണ് സംഭവം നടന്നത്.