indian-econmoy-

മുംബയ് : പൊതുമേഖലാ ഓഹരിവില്പന സംബന്ധിച്ച നടപടികൾക്ക് പിന്നാലെ ഇന്ത്യൻ വിപണിയിലേക്ക് നവംബറിൻ വൻ വിദേശ നിക്ഷേപ ഒഴുക്ക്. തുടർച്ചയായി ഇത് മൂന്നാം മാസമാണ് ഇന്ത്യൻ മൂലധന വിപണിയിൽ നിക്ഷേപം മേല്‍ക്കൈ നേടുന്നത്. ആകെ 22,872 കോടി രൂപയാണ് ഇന്ത്യയിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ നിക്ഷേപിച്ചത്. ഡിപ്പോസിറ്ററി സേറ്റ അനുസരിച്ച് നവംബറിൽ ആകെ 25,230 കോടി രൂപ ഇക്വിറ്റികളിലെത്തി.

കഴിഞ്ഞ മാസം 2,358.2 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. പ്രധാനമായും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര കരാർ ഉടൻ സാദ്ധ്യമായേക്കുമെന്ന റിപ്പോർട്ടുകളാണ് നിക്ഷേപം വർധിക്കുന്നതിന് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം..

വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ഒക്ടോബറിൽ16,037.6 കോടി രൂപ നിക്ഷേപമാണ് നടത്തിയത്. സെപ്റ്റംബറിൽ ഇത് 6,557.8 കോടി രൂപയായിരുന്നു.