ദുബായ് : നാല്പത്തിയെട്ടാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വീണ്ടും ലോക റെക്കോർഡിട്ട് യു.എ.ഇ. ഏറ്റവും വലിയ ദേശീയപതാക പാറിച്ചാണ് ആകാശത്ത് യു.എ.ഇ റെക്കോർഡ് കുറിച്ചത്.
144.28 ചതുരശ്ര മീറ്റർ വലുപ്പമുള്ള പതാകയാണു ദുബായുടെ ആകാശത്ത് ആകാശച്ചാട്ടക്കാരുടെ സംഘം പാറിച്ചത്. ദുബായ് പാം ജുമൈറക്കു മുകളിൽ നിന്നായിരുന്നു സ്‌കൈ ഡൈവർമാർ വിമാനത്തിൽനിന്നു താഴേക്കു ചാടിയത്.
ദേശീയപതാകയുമായുള്ള ആകാശച്ചാട്ടത്തിന്റെ വീഡിയോ ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘രാജ്യത്തിനു മറ്റൊരു അഭിമാന നിമിഷം’ എന്ന് അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ചു.