കാഞ്ഞങ്ങാട്: തൊട്ടതെല്ലാം പൊന്നാക്കുന്ന നിരുപമയ്ക്ക് ഇത്തവണയുമുണ്ട് ആറ് എ ഗ്രേഡുകൾ. കഥാപ്രസംഗം, ഓട്ടൻതുള്ളൽ, പാഠകം, ചമ്പു പ്രഭാഷണം, കൂടിയാട്ടം, സംസ്കൃത നാടകം എന്നിങ്ങനെയാണ് ആ പട്ടികയുടെ നീളം. എറണാകുളം ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായ നിരുപമ വേണുഗോപാൽ കഴിഞ്ഞ വർഷവും ഇത്രയം സമ്മാനങ്ങൾ വാരിക്കൂട്ടിയാണ് ആലപ്പുഴ നിന്നും വണ്ടികയറിയത്. ഇത്തവണയും സ്കൂളിന്റെ പ്രതീക്ഷ അവൾ നിറവേറ്റി. ആലുവ മേക്കാട് ശ്രീപരമേശ്വറിൽ വേണുഗോപാലിന്റെയും സീമയുടെയും മകളാണ് ഈ സമ്മാനങ്ങളുടെ കൂട്ടുകാരി.