ആർത്തവവിരാമത്തിന് ശേഷം അസ്ഥികളുടെ ആരോഗ്യം കുറയുന്നതാണ് സ്ത്രീകളെ അലട്ടുന്ന പ്രധാനപ്രശ്നം. ഇതിന്റെ ഫലമായി അസ്ഥികളുടെ തേയ്മാനം,വേദന,ദീർഘനേരം നിൽക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥ എന്നിവയുണ്ടാകുന്നു. ഓസ്റ്റിയോ പൊറോസിസ് അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും അസ്ഥിയുടെ ആരോഗ്യം നിലനിറുത്താനും മികച്ചതാണ് സോയ മിൽക്ക്.
സോയ മിൽക്കിൽ ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായുണ്ട്. സോയ മിൽക്ക് അസ്ഥികളുടെ ആരോഗ്യത്തിന് മാത്രമല്ല, രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും അമിതവണ്ണം നിയന്ത്രിക്കുന്നതിനും ഉത്തമമാണ്. സോയ മിൽക്ക് മാത്രമല്ല, സോയ അടങ്ങിയ എല്ലാ ഭക്ഷണപദാർത്ഥങ്ങളും ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾ ഡയറ്രിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പക്ഷേ സോയബീൻ ചങ്സ് വാങ്ങി തയാറാക്കുന്ന വിഭവങ്ങൾ ഗുണം തരില്ല. കാരണം ഇവ ഫൈബർ നീക്കിയ ഉത്പന്നമാണ്. സോയാബീൻ വാങ്ങി ഉണക്കിപ്പൊടിച്ച് ഗോതമ്പ് പൊടിക്കൊപ്പം ഉപയോഗിക്കുന്നതും മികച്ച പോഷക ഭക്ഷണമാണ്.