മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അധികൃതരുടെ പരിഗണന ലഭിക്കും. ജീവിതത്തിനു വഴിത്തിരിവുണ്ടാകും. കർമ്മമേഖലകളിൽ ഏർപ്പെടും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഭരണ സംവിധാനം ശക്തമാക്കും. പുരോഗതിയുണ്ടാകും. ക്രമക്കേടുകൾ പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സത്യസന്ധമായ സമീപനം. പുതിയ ഉദ്യോഗത്തിനു അവസരം. നല്ല കാര്യങ്ങൾ ചെയ്യും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മംഗള മേളകളിൽ സജീവം. പുതിയ സ്നേഹ ബന്ധം. വ്യാപാര സ്ഥാപനങ്ങൾ നവീകരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ജീവിത പങ്കാളിയുടെ സഹകരണം നിരാശയെ അതിജീവിക്കും. പദ്ധതികൾ നടപ്പാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ വാഹനം വാങ്ങും. അർത്ഥവത്തായ ആശയങ്ങൾ ഉണ്ടാകും. അനുകൂല സാഹചര്യങ്ങൾ വന്നുചേരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഗൗരവമുള്ള വിഷയങ്ങളെ അതിജീവിക്കും. സംയുക്ത സംരംഭത്തിൽ പങ്കുചേരും. തൊഴിൽമാറ്റത്തിന് പരിശ്രമിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും പ്രവർത്തന വിജയത്തിന് അവസംര. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അവസരങ്ങൾ പ്രയോജനപ്പെടുത്തും. പ്രവർത്തന നേട്ടങ്ങൾ വിലയിരുത്തും. പുതിയ കർമ്മ മേഖലകൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
പുതിയ ചുമതലകൾ ഏറ്റെടുക്കും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക. ചിരകാലാഭിലാഷം സഫലമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പരീക്ഷണങ്ങളിൽ വിജയം. മാറ്റങ്ങൾ ഉൾക്കൊള്ളും. അനുകൂല സാഹചര്യം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ഉദ്യോഗമാറ്റമുണ്ടാകും. സൽകർമ്മങ്ങൾക്ക് സഹകരിക്കും. തൊഴിൽ പുരോഗതി.