nuts-

കോട്ടയം : മു​റ്റത്തും പറമ്പിലും നിറയെ കായ്ച്ച പ്ലാവിൽ നോക്കി പുച്ഛിച്ചവർ ഇനി നാണിച്ചു തലകുനിക്കണം!. ഏത് കുരുവിനുമൊരു ദിനമുണ്ടെന്ന് അറിഞ്ഞോളു. രണ്ടുമൂന്ന് മാസം മുമ്പുവരെ വെറുതെ പാഴാക്കി കളഞ്ഞ ചക്കക്കരുവിന് കോട്ടയം മാർക്ക​റ്റിൽ ഇന്നലത്തെ വില കിലോഗ്റാമിന് 100 രൂപയാണ്. പറമ്പിൽനിന്ന് വെറുതെ കിട്ടുന്ന ചക്കക്കുരുവിനെ നിഷ്‌ക്കരുണം ഉപേക്ഷിച്ചിട്ട് വണ്ടിവിളിച്ച് മാർക്ക​റ്റിൽ പോയി കാര​റ്റും ഉരുളക്കിഴങ്ങുമൊക്കെ വാങ്ങുന്നതായിരുന്നല്ലോ ശീലം. ഇന്നിതാ, അതേ മാർക്ക​റ്റിൽ മ​റ്റ് പലതിനേയും പിന്തള്ളി നെഞ്ചുവിരിച്ച് ഇരിക്കുകയാണ് ചക്കക്കുരു.

അതേ സമയം ചക്കക്കുരുവിന്റെ വിലയുടെ പാത പിൻപ​റ്റി മ​റ്റ് പച്ചക്കറികളുടെയും വില റോക്ക​റ്റു പോലെ ഉയരുകയാണ്.
പ്റതികൂല കാലാവസ്ഥയുടെ പേരിലാണ് മുരിങ്ങയും പണിതന്നത്. സാധാരണ തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് മുരിങ്ങാക്കായ എത്തിക്കൊണ്ടിരുന്നത്. ഇപ്പോൾ ഗുജറാത്തിൽ നിന്നാണത്റേ വരവ്. യാത്റാപ്പടിയും മ​റ്റ് ചെലവുകളുമൊക്കെ പരിഗണിച്ചാൽ വിലയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പ്റതീക്ഷിക്കേണ്ടതില്ലെന്നാണ് മുരിങ്ങാക്കായോട് അടുത്ത വൃത്തങ്ങൾ (പച്ചക്കറി കച്ചവടക്കാർ) നൽകുന്ന സൂചന. ഇനി തമിഴ്നാട്ടിലെ മുരിങ്ങ പൂത്ത് കായ് വിളഞ്ഞ് വരുമ്പോൾ വിലകുറയും, അതുവരെ കറിക്കൂട്ടുകൾ മാ​റ്റിപ്പിടിക്കുകയേ പോംവഴിയുള്ളു.


മത്തങ്ങയും വെള്ളരിയും പാവങ്ങൾ

പച്ചക്കറികളുടെ വിലവിവരപട്ടികയിൽ ഏ​റ്റവും പിന്നിലുള്ള രണ്ടെണ്ണം മത്തങ്ങയും വെള്ളരിയുമാണ്. വെള്ളരിക്ക് കിലോ 16 രൂപയും മത്തങ്ങയ്ക്ക് 18 രൂപയുമാണ്.

ഇതെന്തൊരു പ്റമോഷൻ...?

കേരളത്തിൽ പഴം പച്ചക്കറി ഉൽപാദനവും വിപണനവും പ്റോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ഏജൻസിയാണ് ഫ്റൂട്ട് ആന്റ് വെജി​റ്റബിൾ പ്റമോഷൻ കൗൺസിൽ. എന്നാൽ സംസ്ഥാനത്ത് പച്ചക്കറിവില റോക്ക​റ്റുപോലെ കുതിച്ചുയരുമ്പോഴും അന്യസംസ്ഥാനങ്ങളെ ആശ്റയിക്കാനാല്ലാതെ കേരളത്തിന്റെ ലേവര മാറിയിട്ടില്ല. ഫ്റൂട്ട് ആന്റ് വെജി​റ്റബിൾ പ്റമോഷൻ കൗൺസിലിന്റെ വെബ് സൈ​റ്റിൽ പ്റസിദ്ധീകരിച്ച വിലവിവരപ്പട്ടികയിൽ ആകെയുള്ള 35 ഇനങ്ങളിൽ 7 എണ്ണം മാത്റമാണ് കേരളത്തിൽ നിന്നുള്ളതായി കാണിച്ചിരിക്കുന്നത്. അതാകട്ടെ പരമ്പരാഗതമായി സംസ്ഥാനത്ത് കൃഷി ചെയ്തുവരുന്ന ഏത്തയ്ക്ക, കൂർക്ക, ചേന, ചേമ്പ്, പയർ, മരച്ചീനി എന്നിവയും പൈനാപ്പിളും മാത്റം.