muslim

ന്യൂഡൽഹി: മുസ്ലീം സമുദായത്തിൽ നിലവിലുള്ള ബഹുഭാര്യാത്വം,​ നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. എന്നാൽ,​ ശീതകാല അവധിക്കു ശേഷം ഹര്‍ജികള്‍ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചു.

അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായ ആണ് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. ഇസ്ലാമിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഏഴു ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.