കാറ്റുവന്ന് വിളിച്ചപ്പോൾ,സ്പടികം,അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ ബി.എഡ് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് ചിപ്പി. വിവാഹത്തോടെ സിനിമാ ജീവിതത്തത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സിരിയലുകളിലൂടെ മലയാളികൾക്ക് മുന്നിൽ ചിപ്പി എത്താറുണ്ട്. നിർമ്മാതാവും കൂടിയാണ് താരമിപ്പോൾ.
വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ചിപ്പിയുടെ സൗന്ദര്യത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ കൗമുദി ടിവിയോട് തന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. 'കുറച്ചൊക്കെ വ്യായാമം ചെയ്യും. പിന്നെ മെയിൻ ഒരു കാര്യം എന്ന് പറഞ്ഞാൽ എവിടെയെങ്കിലും പോകുമ്പോൾ എനിക്ക് ഭയങ്കര കോംപ്ലക്‌സടിക്കും.സിനിമയുടെ ഫംഗ്ഷന് വരുമ്പോൾ ചിലപ്പോൾ ഞാൻ പറയും വരണില്ല, എനിക്ക് നാണക്കേടാണെന്ന്. പിന്നെ എപ്പോഴും ടിവിയിൽ വരികയല്ലേ,അപ്പോൾ ആളുകൾ കാണുമ്പോൾ പറയും വണ്ണം വച്ചിട്ടുണ്ട് ട്ടോ എന്ന്. തിരിച്ച് വീട്ടിലെത്തി വ്യായാമം തകർക്കും. അപ്പോൾ ആരെങ്കിലും പറയും ഇപ്പോൾ കുറച്ച് മെലിഞ്ഞിട്ടുണ്ടല്ലോ എന്ന്. അപ്പോൾ നിൽക്കും വ്യായാമം'-ചിപ്പി പറഞ്ഞു