1. ജംബോ കമ്മിറ്റിയോടുള്ള അതൃപ്തി തുറന്ന് കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആള്‍ക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടത്. കെ.പി.സി.സി ഭാരവാഹികളില്‍ ജനപ്രതിനിധികള്‍ വരുന്നതിനോട് യോജിപ്പില്ല. എം.എല്‍.എമാര്‍ക്ക് തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ നയിക്കാന്‍ പറ്റുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു.
2. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുന്നു എന്ന വ്യവസായി രാഹുല്‍ ബജാജിന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ ധനമന്ത്രി നിര്‍മ്മലാ സീതാ രാമന്‍ രംഗത്ത്. പരാമര്‍ശം രാജ്യത്തെ മുറിപ്പെടുത്തുന്നത്. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കേണ്ട എന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത് എന്നായിരുന്നു മുതിര്‍ന്ന വ്യവസായി രാഹുല്‍ ബജാജ് പറഞ്ഞത്. കേന്ദ്ര മന്ത്രി സഭയിലെ ഉന്നത മന്ത്രിമാരും വന്‍കിട വ്യവസായികളും പങ്കെടുത്ത ഇക്കണോമിക് ടൈംസ് അവാര്‍ഡ് ചടങ്ങില്‍ ആയിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനം.
3. ആഭ്യന്തര മന്ത്രി അമിത് ഷായെ വേദിയില്‍ ഇരുത്തി ആയിരുന്നു രാഹുല്‍ ബജാജ് രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുന്നു എന്ന് തുറന്നടിച്ചത്. എന്നാല്‍ ആരും ഇതിനെ കുറിച്ച് സംസാരിക്കില്ല. രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ തങ്ങള്‍ക്ക് ആരേയും വിമര്‍ശിക്കാം ആയിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ആ അന്തരീക്ഷം അല്ലെന്നും രാഹുല്‍ ബജാജ് പറഞ്ഞിരുന്നു
4. തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു. മേട്ടുപ്പാളയത്ത് കനത്ത മഴയില്‍ വീടുകളിടിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം 17 പേര്‍ മരിച്ചു. ആറരയടി ഉയരമുള്ള കരിങ്കല്‍ മതില്‍ ഇടിഞ്ഞു വീടുകള്‍ക്ക് മേല്‍ വീണാണ് അപകടം ഉണ്ടായത്. 4 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയതായി സൂചന. 2 ദിവസമായി തുടരുന്ന മഴയില്‍ തമിഴ്നാട്ടില്‍ ആകെ മരിച്ചവരുടെ എണ്ണം 22 ആയി. തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രദേശത്ത് 1500ല്‍ അധികം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവടങ്ങളില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മഴ
5. ചെന്നൈ ഉള്‍പ്പടെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. 176 ദുരിതാശ്വാസ ക്യാമ്പുകള്‍ ചെന്നൈയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കടലൂരില്‍ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മദ്രാസ്, അണ്ണാ സര്‍വ്വകലാശാകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ചെന്നൈ ഉള്‍പ്പടെ പതിനാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു
6. അതിനിടെ, അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം പലയിടങ്ങളിലും മഴയുണ്ടാകും. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപ്, കേരള കര്‍ണ്ണാടക തീരങ്ങളില്‍ വ്യാഴാഴ്ച വരെ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
7. അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ശിരോവസ്ത്രം ധരിക്കാം എന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിന് ഉള്ള വിലക്കാണ് നീക്കിയത്. ഇത്തരം വസ്ത്രം ധരിച്ച് എത്തുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണം എന്നും മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ട് ഉണ്ട്. നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ വിലക്കി ഇരുന്നു. ഇതിന് എതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആണ് 2020 നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് ഉള്ള വിലക്ക് നീക്കി ഇരിക്കുന്നത്. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവരും അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അനുമതി തേടണം എന്നും സര്‍ക്കുലറില്‍ നിര്‍ദേശം.
8. നടന്‍ ഷെയ്ന്‍ നിഗമിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഫെഫ്ക താര സംഘടന ആയ അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇന്ന് കത്ത് നല്‍കും. പ്രശ്നം എത്രയും വേഗം പരിഹരിക്കണം എന്ന് ഫെഫ്ക ഇരു സംഘടനകളോടും ആവശ്യപ്പെടും. മുടങ്ങിപ്പോയ വെയില്‍, ഖുര്‍ബാനി എന്നീ സിനിമകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം എന്നാണ് ആവശ്യം. അതേസമയം, സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗമെന്ന് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടും പരിശോധന വേണ്ടെന്ന നിലപാടില്‍ എക്‌സൈസ് വകുപ്പ്. പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന സര്‍ക്കാര്‍ നിലപാടാണ് ഇതിന് കാരണം.
9. രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ തന്നെ പറഞ്ഞതാണ് എക്‌സൈസ് വകുപ്പിനെ പിന്തിരിപ്പിക്കുന്നത്. കൃത്യമായ പരാതിയില്ലാതെ ചാടിപ്പുറപ്പെട്ട് പരിശോധന നടത്തി ഇളിഭ്യരാകാന്‍ ഇല്ലെന്ന നിലപാടാണ് എക്‌സൈസ് ഉന്നതര്‍ക്ക്. അതുവരെ സെറ്റുകളില്‍ പരിശോധന നടത്തേണ്ട എന്നാണ് തീരുമാനം. ഫോണ്‍ വഴി ലഭിക്കുന്ന വിവരം പിന്തുടര്‍ന്നു പോലും പരിശോധനയ്ക്ക് പുറപ്പെടുന്ന എക്‌സൈസിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന