kerala-police

ട്രോളുകളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന് നിരവധി ആരാധകരുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന് ഇടുന്ന ചില കമന്റുകൾക്ക് മറുപടി നൽകാനും കേരള പൊലീസ് മറക്കാറില്ല. ഇപ്പോൾ അത്തരത്തിൽ ഒരു യുവതിയുടെ കമന്റിന് അധികൃതർ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'സീരിയസായി കുറേ വട്ടം ചോദിച്ചു,​ വീണ്ടും ചോദിക്കുന്നു,​ ഈ ട്രോളനെ കെട്ടിക്കുന്നുണ്ടോ?'എന്നാണ് യുവതി കമന്റിട്ടിരിക്കുന്നത്. വിവാഹ ആലോചനയുമായെത്തിയിരിക്കുന്ന പെൺകുട്ടിക്ക് സലിം കുമാർ അന്തംവിട്ടുനിൽക്കുന്ന ചിത്രമാണ് മറുപടിയായി 'പൊലീസ് ട്രോളൻ' നൽകിയിരിക്കുന്നത്. കമന്റും ട്രോളും സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തിയിരിക്കുകയാണ്.