ഇത് പ്രീ വെഡിങ് ഫോട്ടോ, വീഡിയോ ഷൂട്ടുകളുടെ കാലമാണെന്ന് തോന്നുന്നു. വിവാഹം കഴിക്കാൻ പോകുന്ന വിവരം രസകരവും കൗതുകകരവുമായി തങ്ങളുടെ പ്രിയപ്പെട്ടവരെ അറിയിക്കാൻ പുത്തൻ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ യുവതലമുറയെ വെല്ലാനാകില്ല. സദാചാരക്കാരെ ഒട്ടും കൂസാതെ തങ്ങളുടെ ഇഷ്ടങ്ങളും പ്രിയങ്ങളും അവർ നിർഭയം വെളിവാക്കുകയാണ് ഇത്തരം ഫോട്ടോ ഷൂട്ടുകളിലൂടെ. ഇത്തരത്തിലുള്ള വധൂവരന്മാരുടെ 'സേവ് ദ ഡേറ്റ്' വീഡിയോകളും ഫോട്ടോകളും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. ഇങ്ങനെയുള്ള ഫോട്ടോഷൂട്ടുകൾ 'സംസ്കാര വിരുദ്ധമാണെ'ന്നും മറ്റുമുള്ള ഉപദേശങ്ങളും പരിഹാസങ്ങളുമായി വരുന്ന സദാചാരക്കാരിൽ പലരും ഇത് രണ്ട് പേരുടെ വ്യക്തിപരമായ കാര്യമാണെന്ന വസ്തുത പലപ്പോഴും ഓർക്കാറില്ല. ഏതായാലും ഇത്തരത്തിൽ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് പ്രീ വെഡിങ് ഫോട്ടോ ഷൂട്ട്. കർഷകരെന്ന് തോന്നിക്കുന്ന രീതിയിലാണ് വധൂവരന്മാർ ഈ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.