kala-mohan

ദിനംപ്രതിയാണ് രാജ്യത്ത് പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് മൃഗ ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം നാല് പേർ ചേർന്ന് കൊലപ്പെടുത്തിയത്. ഇത്തരത്തിലുള്ള ഭൂരിഭാഗം പീഡനക്കേസുകളുടെയും പ്രധാന കാരണം ലഹരി ഉപയോഗമാണ്. ഇതിനെക്കുറിച്ചുള്ള മനശാസ്ത്ര വിദഗ്‌ദ്ധയായ കലാ മോഹന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ലഹരി തലച്ചോറിൽ എത്തുമ്പോൾ മുന്നിൽ കിട്ടുന്ന ശരീരം ഭോഗവസ്തു മാത്രമാകുന്നില്ല, അതിനപ്പുറം അവന്റെ ഭ്രാന്തമായ ക്രൂരതകൾ മുഴുവൻ അരങ്ങേറാൻ ഉള്ള ഇടമായി തീരുന്നുവെന്ന് കല മോഹൻ കുറിപ്പിൽ പറയുന്നു. ഭോഗിക്കാൻ ആഗ്രഹം തോന്നുന്ന സ്ത്രീ ശരീരത്തിന് ഏത് മതമെന്നോ ജാതിയെന്നോ ഇല്ലെന്നും അവർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിയമം എവിടെ ഒക്കെ ശക്തമായ നടപടികൾ സ്വീകരിക്കണം എന്ന് ആദ്യം ചിന്തിക്കുക..
യഥാർത്ഥ വില്ലൻ ആരാണെന്ന് മനസിലാക്കുക..
-----------------============-----------------===--------=======================--------======


"" ടീച്ചറെ, അടിക്കുന്നു എങ്കിൽ ബാറിൽ പോയി അടിക്കണം..
എന്തോ കിക്ക് ആണെന്നോ !""

ഞാൻ പലപ്പോഴും കുറിച്ചിട്ടുണ്ട്..
തീര ദേശത്തു കൗൺസിലർ ആയി ജോലി ചെയ്യുമ്പോൾ ഉണ്ടായ അനുഭവങ്ങൾ..
അന്നൊരു പതിമൂന്നുകാരൻ പറഞ്ഞത്,
എന്റെ കേസ് ഡയറി യിൽ ഉണ്ട്..

അവര് ബാക്കി വരുന്നത് എല്ലാം കൂടി ചേർത്ത് ഒഴിച്ച് തരും..
ആ കൂടെ ശംഭു കൂടി വെച്ചാൽ ആഹാ !

ഇന്നിപ്പോ *ശംഭു *വിന്റെ പേരിന് അപ്പുറം *കൂൾ *തുടങ്ങി പലതും..

അന്നത്തെ ചെറിയ മുറുക്കാൻ കടകൾ മുതൽ
ആന്റിമാരും വാർദ്ധക്യം ഒറ്റപെടുത്തിയ അമ്മുമ്മമാരും വരെ സധൈര്യം ഇത്തരം ലഹരികൾ എത്തിക്കാൻ ആളായിട്ടുണ്ട്..
സ്ത്രീകൾ ഇവിടെ ദുര്ബലകൾ അല്ല..

വീടുകൾ കേന്ദ്രികരിച്ചു ഒരുപാട് ഇടപാടുകൾ സുരക്ഷിതമായി നടക്കുന്നു..
"" കറുപ്പും ചപ്ര തലമുടിയും കണ്ടാൽ പോലീസ് ഞങ്ങളെ പോലെ ഉള്ളവരെ പൊക്കും..
വെളുപ്പും സൗന്ദര്യവും ഉള്ള പണക്കാരുടെ മക്കള് സുരക്ഷിതമായി ഞങ്ങളെക്കാൾ മികച്ച രീതിയിൽ ഇടപാടുകൾ നടത്തുന്നുണ്ട്

.. ഓരോ ബലാത്സംഗങ്ങളും റിപ്പോർട്ട്‌ ചെയ്യുമ്പോൾ അതിന്റെ രീതികൾ ശ്രദ്ധിക്കണം..
ഈ അടുത്ത ദിവസങ്ങളിൽ വായിച്ചു പോയത് ഉൾപ്പെടെ..
കൂടി വരുന്ന ലൈംഗിക താല്പര്യം ആണോ ബലാസംഗങ്ങൾ പെരുകുന്നത് !

ലഹരിയുടെ അത്യുന്നതകങ്ങളിൽ തലച്ചോറ് ഹാലൂസിനേറ്റേഷൻസ് പെരുകുമ്പോൾ,
മുന്നില് കിട്ടുന്ന ശരീരം ഭോഗവസ്തു മാത്രമാകുന്നില്ല..
അതിനപ്പുറം അവന്റെ ഭ്രാന്തമായ ക്രൂരതകൾ മുഴുവൻ അരങ്ങേറാൻ ഉള്ള ഇടമായി തീരുന്നു..

രാവിലെ വീട്ടിൽ നിന്നും ഇറങ്ങുന്ന കുട്ടികൾക്ക് വിദ്യാലയങ്ങളിൽ എത്തും മുൻപ്,
ലഹരി കിട്ടാനുള്ള മാർഗ്ഗങ്ങളും ഏജന്റുമാരും ഉണ്ട്..
ഇടപാടുകാർ നേരിട്ടല്ല..
ഇടയ്ക്ക് ഒരുപാടു ആളുകൾ കൈമാറി എത്തുന്ന സാധനങ്ങൾ നിശ്ചിത തുകയ്ക്കു മേലെ ആണേൽ,
അതിനു കമ്മീഷൻ ഉണ്ട്..
ആഡംബരജീവിതം അടിപൊളി ആക്കാൻ ഇത് ധാരാളം..
കുട്ടികളുടെ മേൽ പഴി ചാരി ഒഴിയരുത്..

ഇത് സ്ത്രീ പുരുഷഭേദം കൂടാതെ,
ജാതിമത ചിന്തകൾ ഇല്ലാതെ,
നമ്മുക്കിടയിൽ കറങ്ങുന്നു..
വിവരവും വിദ്യാഭ്യാസവും ഇവിടെ തിരയരുത്..പണം, അതാണ് മുഖ്യം..
അതുണ്ടാക്കേണ്ടവർ, പൂർണ സംരക്ഷണം കിട്ടി കൊണ്ട് തന്നെ ഈ ബിസിനസ്സിൽ മുന്നേറുന്നു..
ഉപയോഗിക്കാൻ ഒരു നിമിഷം അവസരം കിട്ടുന്ന ആൾക്ക്,
ആജീവനാന്തം അതിനു അവസരം ഉണ്ട്..

ഭോഗിക്കാൻ ആഗ്രഹം തോന്നുന്ന സ്ത്രീ ശരീരം,
അത് ഏത് മതമെന്നോ ജാതിയെന്നോ ഇല്ല.
രാഷ്ട്രീയം കലരില്ല..
മൂടിനും മുലയ്ക്കും അളവ് കൂടിയാലും കുറഞ്ഞാലും വിഷമം ഇല്ല..
കൈകുഞ്ഞായാലും വൃദ്ധയായാലും കുഴപ്പമില്ല..
തലയ്ക്കു പിടിച്ച ലഹരിയും,
പോൺ വീഡിയോകളിലെ ഭീഭത്സ ദൃശ്യങ്ങളും മാത്രം സിരകളിൽ നിറയും..
പോൺ വീഡിയോ നിരോധിക്കാൻ പറ്റില്ല..
ലഹരിയും..
ഇത് രണ്ടും നിമിഷം തോറും അരങ്ങേറുന്ന ഓരോ ഭീകര പീഡനങ്ങളുടെയും അടിസ്ഥാന കാര്യങ്ങളാണ്...

പൊള്ളുന്ന വിഷയത്തിന്റെ മുഖ്യ കാരണത്തിൽ വിരൽ തൊടണം.
കാക്കിയും ഭരണവും രാപ്പകൽ അധികാരം ഉപയോഗിക്കാൻ,
പിന്നാമ്പുറങ്ങൾ തിരഞ്ഞു പിടിച്ചു അടിച്ചമർത്താൻ,
ഒക്കെ സമയം കണ്ടെത്തണം..

ഇന്ന ജോലി, അല്ലേൽ ഇന്ന രംഗത്ത് ഉള്ളവർ എന്നൊന്നും ഇല്ല..
കൈയൂക്കുള്ളവർ കാര്യക്കാർ..
അവരാണ്, നമ്മുടെ നാടിനെ നിയന്ത്രിക്കുന്നത്...

അനാവശ്യകാര്യങ്ങളിൽ നമ്മുടെ ശ്രദ്ധ മാറ്റി, പ്രശ്നം സൃഷ്‌ടിച്ചു, ചർച്ചകൾ കൊഴുപ്പിച്ചു,
അവരവരുടെ തട്ടകം ശക്തമാക്കുന്നു..

നമ്മുക്ക് ഒന്നെങ്കിലും ചെയ്യാം..
ലഹരിയുടെ ഉപയോഗം ശരീരത്തെ, മനസ്സിനെ എത്ര കേടാക്കുമെന്ന ബോധവൽക്കരണം ഒരു sylabus പോലെ എവിടെയും എത്തിക്കാം..
ഇറങ്ങി വരാൻ പറ്റുന്നവർ രക്ഷപെടട്ടെ.. ഏറ്റു പറഞ്ഞു,
സ്വയം രക്ഷപെടൽ ആണ് ഏറ്റവും മികച്ചത്... അങ്ങനെ ഉള്ളവർക്കു പിന്തുണ നൽകാം..

എന്റെ കുട്ടി അങ്ങനെ ചെയ്യില്ല എന്ന് തെളിവ് നിരത്തും വരെ മാതാപിതാക്കൾ വിശ്വസിക്കും...
തെളിവ് കിട്ടിയാൽ, കൂട്ട് കെട്ടു അവനെ അല്ലേൽ അവളെ ഇങ്ങനെ ആക്കി എന്നും പഴി ചാരും...

വിശ്വസിക്കാൻ പറ്റണം,
നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്ന ഒരധ്യാപകൻ അവന്റെയോ അവളുടെയോ ഒരു തെറ്റ് ചൂണ്ടി കാട്ടിയാൽ..
ഇടയ്ക്ക് അവരുടെ വിദ്യാലങ്ങൾ സന്ദർശിക്കുക..
അവരെ കുരുക്കാൻ, ലഹരിയിൽ മുക്കാൻ ഒരുപാട് വലകൾ പുറത്തുണ്ട്..
പഠനത്തിൽ മികച്ച മാർക്കുകൾ വാങ്ങുന്നു എന്നത് കൊണ്ട് മാത്രം ആശ്വാസം കണ്ടെത്തരുത്...
പഠനത്തിൽ ഏകാഗ്രത കിട്ടാനെന്ന പേരിൽ ഉപയോഗം തുടങ്ങുന്ന പ്രഫഷണൽ കോളേജിൽ പഠിക്കുന്ന പെണ്കുട്ടികളുണ്ട്..
കാമുകനോ അല്ലേൽ മറ്റൊരു പുരുഷ സുഹൃത്തോ അവർ ക്കു സഹായിക്കാനുണ്ട്..
പ്രണയമൊരു ചതിക്കുഴി ആയി പലപ്പോഴും അവിടെ മാറ്റപെടുന്നുണ്ട്..
ലഹരിയും മയക്കു മരുന്നും വ്യാപിക്കാൻ ഉള്ള ഉപാധി..
അമ്മയും മകളും ഒരേപോൽ അകപ്പെട്ട കേസുകളുണ്ട്..
അമ്മയുടെ കാമുകൻ വഴി അങ്ങനെ.. അങ്ങനെ.... എത്ര കേസുകൾ...
എഴുതി തീരില്ല..
പ്രയോജനം ഇല്ലേലും വെറുതെ ഇടയ്ക്ക് കുറിച്ചു പോകും..

പ്രിയങ്ക വരെ എത്തി..
നാളെ??