christmas-carol

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നുള്ള പ്രവാസികളുടെ പരമ്പരാഗത നാടൻ കരോൾ സംഘത്തിന്റെ ഗാനങ്ങൾ ഈ വർഷവും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു . കഴിഞ്ഞ വർഷത്തെ "ചന്ദ്രനും താരങ്ങളും " എന്ന ഹിറ്റ് കരോൾ ഗാനത്തിലൂടെ ശ്രദ്ധ നേടിയ 'ഡി വോയ്സി'ന്റെ ഗാനങ്ങൾ ഇത്തവണയും കരോൾ സംഘങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നാടൻ ശൈലിയിലുള്ള ഈ കരോൾ ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് 150 ഓളം കരോൾ ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചിട്ടുള്ള ക്രിസ്ത്യൻ ഭക്തിഗാനരംഗത്ത് പ്രശസ്തനായ ദൈവരാജ്യം നിത്യരക്ഷകൻ ,പിറവി ,മഞ്ഞ് എന്നീ ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിലൂടെ അറിയപ്പെടുന്ന ടൈറ്റസ് മാത്യുവാണ്.

വീടുകൾ തോറും കയറി അവതരിപ്പിക്കുന്ന ട്രഡീഷണൽ കരോൾ ഗാനങ്ങളുടെ നിലവാരത്തകർച്ചക്ക് ഒരു പരിഹാരമാകുക എന്നതാണ് ടീം ഡിസംബർ വോയ്‌സ് ലക്ഷ്യമിടുന്നത്. പരമ്പരാഗത കരോൾ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന ഇതിലെ ഗാനങ്ങൾ കരോൾ സംഘങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നവയാണ്. ടൈറ്റസ് മാത്യുവിനെ കൂടാതെ ശ്രീ ജോബി എബ്രഹാം ,അനീഷ് തോമസ് പുത്തൻപുരക്കൽ ,ഷിജു വർഗീസ് ,സജു ജോർജ് എന്നിവരും ഡിസംബർ വോയ്‌സിൽ അണിനിരക്കുന്നു. ഡിസംബർ വോയ്സിന്റെ ഗാനങ്ങളും അവയുടെ വരികളും ഡിസംബർ വോയ്‌സ് എന്ന യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.