തിരുവനന്തപുരം:കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ പുതിയ അഡീഷണൽ ഡയറക്ടർ ജനറലായി എർമെലിൻഡ ഡയസ് ചുമതലയേറ്റു. ഗോവ പി.ഐ.ബിയുടെ അധിക ചുമതലയും വഹിക്കും. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് 1993 ബാച്ചിലെ ഉദ്യോഗസ്ഥയായ എർമെലിൻഡ നേരത്തെ ആകാശവാണി, ദൂരദർശൻ, പി.ഐ.ബി എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതൽ 2018 വരെ ബംഗ്ലാദേശിലെ ധാക്കയിൽ പ്രസാർ ഭാരതി കറസ്‌പോണ്ടന്റ് ആയിരുന്നു .കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ, എന്നീ തസ്തികകളിലും ജോലി നോക്കിയിട്ടുണ്ട്.