തിരുവനന്തപുരം: കേരള കേന്ദ്രസർവ്വകലാശാല തിരുവനന്തപുരം ക്യാപിറ്റൽ സെന്ററിൽ ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിൽ ഒഴിവുള്ള രണ്ട് താത്കാലിക അദ്ധ്യാപക നിയമനത്തിന് വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 13ന് രാവിലെ 10.30ന് പട്ടത്തെ കേരള കേന്ദ്രസർവകലാശാല ക്യാപ്പിറ്റൽ സെന്ററിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 1000 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 25000 രൂപ വേതനം ലഭിക്കും. വിശദവിവരങ്ങൾക്ക്:www.cukerala.ac.in.