കൊച്ചി: ദുബായ് സർക്കാരിന് പ്രതിനിധീകരിച്ച് ഉന്നതതല സംഘം എറണാകുളം കാക്കനാട്ടെ സഞ്ജീവനം ആയുർവേദ ആശുപത്രി സന്ദർശിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്‌ടർ ജനറൽ ഹുമൈദ് അൽ-ഖത്തമി നയിച്ച പത്തംഗ സംഘത്തിൽ ദുബായ് ഹെൽത്ത് കെയർ കോർപ്പറേഷൻ സി.ഇ.ഒ ഡോ. യൂനിസ് ഖാസിം, ദുബായ് ഹോസ്‌പിറ്റൽ സി.ഇ.ഒ ഡോ. മറിയം അൽ റേസി, ലത്തീഫ ഹോസ്‌പിറ്റൽ സി.ഇ.ഒ ഡോ. മോണ തഹ്‌ലാക്, റാഷിദ് ഹോസ്‌പിറ്റൽ മെഡിക്കൽ ഡയറക്‌ടർ ഡോ. മൻസൂർ നത്താരി എന്നിവരും ഡോ. മൊഹമ്മദ് അൽ റേദ, അബ്‌ദുള്ള ജുമ, കാമാക്ഷി ഗുപ്‌ത, വലീദ് അൽ ദഹൂരി, അമർ ബഷീർ എന്നിവരുമാണ് ഉണ്ടായിരുന്നത്.
ആയുർവേദത്തിന്റെ പുത്തൻ സാദ്ധ്യതകളും ഭാവിയിലെ സഹകരണവും ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. ആശുപത്രിയുടെ മികവുകൾ സംബന്ധിച്ച് സഞ്ജീവനം പ്രതിനിധികൾ സംഘാംഗങ്ങളോട് വിശദീകരിച്ചു.