sbi

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലെ പോയിന്റ് ഒഫ് സെയിൽസ് (പി.ഒ.എസ്) വഴി ഡിജിറ്റൽ പേമെന്റുകൾ സാദ്ധ്യമാക്കാനായി സർക്കാരിന്റെ ഇ-ട്രഷറിയും എസ്.ബി.ഐയും തമ്മിൽ ധാരണയിലെത്തി. ബാങ്കിന്റെ ലോക്കൽ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ഇ-പി.ഒ ഇന്റഗ്രേഷനായുള്ള ധാരണാപത്രം സർക്കാർ ട്രഷറി ഡയറക്‌ടർ എ. ജാഫർ, ഐ.ടി ചീഫ് കോ-ഓർ‌ഡിനേറ്റർ രഘുനാഥൻ ഉണ്ണിത്താൻ, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് എന്നിവർ തമ്മിലാണ് കൈമാറിയത്.

ധാരണപ്രകാരം, ജനങ്ങൾക്ക് ഡെബിറ്ര്/ക്രെഡിറ്ര്/പ്രീ-പെയ്ഡ് കാർഡുകൾ ഉപയോഗിച്ച് വിവിധ സർക്കാർ വകുപ്പുകളിലേക്ക് പണം അടയ്‌ക്കാം. കേരളത്തിൽ എസ്.ബി.ഐയ്ക്ക് 78,782 മർച്ചന്റ് പേമെന്റ് അക്‌സപ്‌റ്റൻസ് ടച്ച് പോയിന്റുകളുണ്ട്.