balram-

തിരുവനന്തപുരം : പൊലീസിന് വേണ്ടി ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതിനെച്ചൊല്ലി വിവാദം മുറുകവെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി.ബൽറാം. സ‌ർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെക്കുറിച്ചും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പരാമർശിക്കുന്നു.

ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ..ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ..’ ബൽറാം ഫേസ്ബുക്കിൽകുറിച്ചു.

അതേസമയം ഹെലികോപ്ടർ അമിത തുകയ്ക്കാണ് സർക്കാർ വാടകയ്ക്കെടുക്കുന്നത് എന്ന് ആരോപണം ഉയർന്നു. ചിപ്സൻ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷൻ പരിഗണിച്ചില്ലെ. 1.44 കോടിക്ക് മൂന്ന് ഹെലികോപ്ടർ നല്‍കാമെന്നായിരുന്നു വാഗ്ദാനം. കൂടുതൽ സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞാണ് ഹെലികോപ്ടർ സർക്കാർ വാടകയ്ക്കെടുക്കുന്തായി തെളിഞ്ഞത് 1.44 കോടിക്ക് മൂന്ന് ഹെലികോപ്ടറുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്സൻ ഏവിയേഷൻ കമ്പനി വാഗ്ദാനം ചെയ്തത്. ഇത് മറികടന്നാണ് ഒരു ഹെലികോപ്ടർ 20 മണിക്കൂർ മാത്രം സേവനം വാഗ്ദാനം ചെയ്ത പവൻ ഹാൻസിന് കരാർ നൽകിയത്.