ന്യൂഡൽഹി : ദേവസ്വം ബോർഡിന്റെ പണം ദൈവത്തിന്റേതാണെന്ന് സുപ്രീംകോടതി നിരീക്ഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ നിയമനം സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്..
ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റെ പണം ആണ്. അതിനാൽ ആ പണം നേരാംവണ്ണം കൈകാര്യം ചെയ്യണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.. കമ്മീഷണർ നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക നൽകണമെന്നും സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു..അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സമർപ്പിക്കേണ്ടത്. തിങ്കളാഴ്ചയ്ക്കകം പട്ടിക നൽകണമെന്നാണ് ജസ്റ്റിസ് ആർ.. ഭാനുമതിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടത്.
ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്ന എൻ..വാസുവാണ് ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. വാസുവിന് പകരം പുതിയ കമ്മീഷണറെ നിയമിച്ചിട്ടില്ല.