സിനിമ-സീരിയൽ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടിയാണ് അർച്ചൻ സുശീലൻ. ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ശ്രദ്ധേയമായ താരമാണ് രഞ്ജിനി ഹരിദാസ്. സുഹൃത്തുക്കളായ ഇരുവരുടെയും യാത്രാ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുത്തിടെ ഇരുവരും ചേർന്ന് ഇന്തോനേഷ്യയിലേക്ക് നടത്തിയ യാത്ര നടത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് എപ്പിസോഡുകളായി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
യാത്രയിലുടനീളമുള്ള രസകരമായ സംഭവങ്ങൾ രഞ്ജിനി തന്നെയാണ് പകർത്തി യൂട്യൂബിൽ പങ്കുവച്ചത്. രഞ്ജിനിയുടെയും അർച്ചനയുടെയും ഫോൺ കുരങ്ങൻ തട്ടിപ്പറിച്ചതും അത് തിരിച്ചെടുക്കാൻ ശ്രമിക്കുന്നതുമാണ് ആദ്യ ഘട്ടിൽ പങ്കുവച്ചത്. ഇപ്പോൾ അർച്ചനയുടെ ഡാൻസ് വീഡിയോ ആണ് വൈറലാകുന്നത്. നടുക്കടലിലെ ബോട്ടിൽവച്ചാണ് അർച്ചനയുടെ നൃത്തം. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ തും പാസ് ആയെ എന്നു തുടങ്ങുന്ന ഗാനത്തിനാണ് അർച്ചന ചുവടുവയ്ക്കുന്നത്. വീഡിയോ ആരാധകൻ ഏറ്റെടുത്തിരിക്കുകയാണ്.