firoz-kunnamparambil

താൻ ചാരിറ്റി പ്രവർത്തനങ്ങൾ നിറുത്തുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്. തനിക്കെതിരെ തുടർച്ചയായി വരുന്ന ആരോപണങ്ങളിൽ മനം മടുത്താണ് ചാരിറ്റി നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി. തിനക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലർ ഉയർത്തുന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കൾ വളരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് പറയുന്നു.