ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നായകൻ ജോറൂട്ട് പൊരുതി നേടിയ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി.
ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സിൽ കുറിച്ച 375 റൺസിനെതിരെ ഇംഗ്ളണ്ട് 476 റൺസാണ് നേടിയത്. 226 റൺസാണ് റൂട്ട് നേടിയത്. സെഞ്ച്വറി നേടിയ റോയ് ബേൺസും (101), അർദ്ധ സെഞ്ച്വറി നേടിയ പോപ്പും ഇംഗ്ളീഷ് കുതിപ്പിന് കരുത്തേകി. റൂട്ടിന്റെ കരിയറിലെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറിയായിരുന്നു ഇത്.
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കിവീസ് നാലാം ദിവസം കളിനിറുത്തുമ്പോൾ 96/2 എന്ന നിലയിലാണ്.
ഐ.പി.എൽ ലേലം 19ന്
മുംബയ്: അടുത്തസീസണിലേക്കുള്ള ഐ.പി.എൽ താരലേലം ഈ മാസം 19ന് കൊൽക്കത്തയിൽ നടക്കും. 713 ഇന്ത്യക്കാരും 258 വിദേശികളും അടക്കം 973 പേർ ലേലത്തിനുണ്ടാകും.ഇതിൽ215പേർ അന്താരാഷ്ട്ര താരങ്ങൾ. 73 പേരെയാണ് ലേലത്തിലെടുക്കുന്നത്.