മുംബയ് : ഇന്ത്യൻ ക്രിക്കറ്റർ മനീഷ് പാണ്ഡെ ഇന്നലെ മുംബയ്യിൽ വിവാഹിതനായി. തെന്നിന്ത്യൻ ചലച്ചിത്ര നടി ആശ്രിത ഷെട്ടിയാണ് വധു. കഴിഞ്ഞ ദിവസം സെയ്ദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ തമിഴ്നാടിനെതിരെ കർണാടകയെ വിജയത്തിലേക്ക് നയിച്ച ശേഷമാണ് മനീഷ് പാണ്ഡെ വിവാഹത്തിനായി മുംബയ്ക്ക് വിമാനം കയറിയത്. ഇനി വിൻഡീസിനെതിരെ നടക്കുന്ന പരമ്പരയിൽ ഇന്ത്യൻ ടീമിലും മനീഷ് കളിക്കുന്നുണ്ട്.