ബാസൽ : ടെന്നിസ് ഇതിഹാസം റോജർ ഫെഡററോടുള്ള ആദരസൂചകമായി സ്വിറ്റ്സർലൻഡ് ഗവൺമെന്റ് അദ്ദേഹത്തിന്റെ ചിത്രം പതിച്ച നാണയം ഇറക്കി. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം ആദ്യമായാണ് സ്വിസ് സർക്കാർ നാണയത്തിൽ ആലേഖനം ചെയ്യുന്നത്.