കൊച്ചി : പരസ്പരം മത്സരിച്ച് ഓഫറുകൾ നൽകി മൊബൈൽ കമ്പനികൾ പോരടിച്ചപ്പോൾ സന്തോഷിച്ചത് വരിക്കാരാണ്. എന്നാൽ ഓഫറുകളിൽ നിരക്കുകൾ വെട്ടിക്കുറച്ചപ്പോൾ ലാഭം കുറഞ്ഞതും, വലിയ കടബാദ്ധ്യതയും, ഉയർന്ന സ്‌പെക്ട്രം ഫീസ് നിരക്കുകൾ, ഇതിനു പിന്നാലെ ഇരുട്ടടിയായി സുപ്രീം കോടതിയുടെ എ.ജി.ആർ വിധി കൂടിയായപ്പോൾ പോരടിച്ച കമ്പനികൾ ഒന്നായി വരിക്കാർക്ക് 'പണി' കൊടുത്തിരിക്കുകയാണ്. ടെലികോം കമ്പനികൾ സേവന നിരക്കുകൾ കുത്തനെ കൂട്ടിയിരിക്കുകയാണ്. പൊതുജനത്തിന് കനത്ത തിരിച്ചടിയുമായി വൊഡാഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവ പ്രഖ്യാപിച്ച പ്രീപെയ്ഡ് കാൾ, ഡേറ്റ നിരക്കുവർദ്ധന ഇന്നു മുതൽ പ്രാബല്യത്തിൽ വരുകയാണ്. 47 ശതമാനം വരെയാണ് വർദ്ധന. റിലയൻസ് ജിയോ പ്രഖ്യാപിച്ച 40 ശതമാനം വർദ്ധന ഡിസംബർ ആറിന് നടപ്പാകും. നാലുവർഷങ്ങൾക്ക് മുമ്പ് ജിയോയുടെ പിറവിയോടെ, കുത്തനെ ഇടിഞ്ഞ നിരക്കുകളാണ് ഇപ്പോൾ കൂട്ടുന്നത്.
49 : പഴയ നിരക്ക് 35. പുതിയ പാക്കിൽ ടോക്ക്ടൈം ₹38.52. ഡേറ്റ 100 എംബി. കാലാവധി 28 ദിവസം
79 : പഴയ നിരക്ക് 65. പുതിയ ടോക്ക്ടൈം ₹63.95. ഡേറ്റ 200 എംബി.
148 : പഴയ നിരക്ക് 129. അൺലിമിറ്റഡ് കാൾ, 300 എസ്.എം.എസ്., 2ജിബി ഡാറ്റ, മറ്ര് ആനുകൂല്യങ്ങളും
248 : പഴയ നിരക്ക് 169, ₹199 എന്നിവ ഒഴിവാക്കി പ്രഖ്യാപിച്ച പുതിയ പ്ളാൻ. കാലാവധി 28 ദിവസം. ദിവസേന അൺലിമിറ്റഡ് കാളിംഗ്, 1.5 ജിബി ഡാറ്റ, 100 എസ്.എം.എസ്., മറ്റ് ആനുകൂല്യങ്ങളും
298 : പഴയനിരക്ക് 248. അൺലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., 2 ജിബി ഡാറ്റ എന്നിവ പ്രതിദിനം. കാലാവധി 28 നാൾ.
598 : പഴയ നിരക്ക് 448. അൺലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., 1.5 ജിബി ഡാറ്റ എന്നിവ പ്രതിദിനം വീതം 84 ദിവസത്തേക്ക്.
698 : പഴയ നിരക്ക് 499. കാലാവധി 82ൽ നിന്ന് 84 ദിവസമാക്കി. ദിവസേന അൺലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., രണ്ടു ജിബി ഡാറ്റ.
1498 : പഴയ നിരക്ക് 998. അൺലിമിറ്റഡ് കാളിംഗ്, 3600 എസ്.എം.എസ്., 24 ജിബി ഡാറ്റ. കാലാവധി 365 ദിവസം.
2398 : പഴയനിരക്ക് 1,699. ആനുകൂല്യങ്ങൾ അൺലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., 1.5 ജിബി ഡാറ്റ എന്നിവ പ്രതിദിനം.