atm-card

കൊച്ചി: സുരക്ഷ സംവിധാനങ്ങൾ കൂട്ടിയിട്ടും കേരളത്തിൽ വീണ്ടും എ.ടി.എം തട്ടിപ്പ്. ഒരു ലക്ഷം രൂപയാണ് കൊച്ചിയിലെ ഡോക്ടറിന് പത്ത് തവണകളായി നഷ്ടമായത്. തിങ്കളാഴ്ചയാണ് സംഭവം. രണ്ട് ബാങ്കുകളുടെ എ.ടി.എമ്മുകൾ വഴിയാണ് പണം തട്ടിയെടുത്തത്. 15 മിനിട്ടിന്റെ ഇടവേളകളിലായിട്ടാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്.

അതേസമയം, ഇന്നലെ പുലർച്ചെ 2.35 ഓടെ തൃശൂരിലെ ഒരു എ.ടി എമ്മിൽ മോഷണ ശ്രമം നടന്നിരുന്നു. ഗ്യാസ് കട്ടറുപയോഗിച്ച് മോഷണം നടത്തുന്നതിനിടെ നാട്ടുകാർ കാണ്ടതോടെ മോഷ്ടാക്കൾ അവിടെ നിന്ന് കടന്നു കളഞ്ഞു. പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ അവർ രാത്രി തന്നെ പിടിയിലായിരുന്നു.