sameera-saneesh

വസ്ത്രാലങ്കാര രംഗത്ത് സമീറ സനീഷ് എന്ന പേര് ശ്രദ്ധേയമാണ്. മലയാള ചിത്രങ്ങളായ ഡാഡി കൂൾ, ആഗതൻ, മലർവാടി ആർട്സ് ക്ലബ്‌, സാൾട്ട് & പേപ്പർ, ചാപ്പാ കുരിശ്, പ്രണയം, നോർത്ത് 24 കാതം,1​983, ഇടുക്കി ഗോൾഡ്,​ പ്രേമം,​ പത്തേമാരി തുടങ്ങി ഒട്ടനവധി വിജയചിത്രങ്ങളുടെ ഭാഗമായപ്പോൾ അവയിലെ വസ്ത്രാലങ്കാരം സമീറ സനീഷ് എന്ന കോസ്റ്റ്യൂം ഡിസൈനറെ പ്രേഷകർക്കും പ്രിയങ്കരിയാക്കി.

പരസ്യ ചിത്രങ്ങളിലൂടെ വസ്ത്രാലങ്കാരം ചെയ്ത് തുടങ്ങി ഇന്ന് മലയാള സിനിമയിൽ മുൻനിര നടൻമാർക്കടക്കം വസ്താലങ്കാരം ചെയ്യുന്നത് സമീറയാണ്. നടൻ മ്മൂട്ടിയോടൊപ്പം വർക്ക് ചെയ്ത്ത തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നുവെന്നും മമ്മൂട്ടിയുടെ എട്ട് സിനിമകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സമീറ പറയുന്നു. കേരള കൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സമീറ ഇക്കാര്യം വ്യക്തമാക്കിയത്.

"ഞാൻ കടുത്ത മമ്മൂക്ക ഫാനാണ് ഡാഡിക്കൂൾ സമയത്ത് വല്ലാത്ത എക്സെെറ്റ്മെന്റായിരുന്നു. വർഷങ്ങളായി മലയാളികളുടെ ഫാഷൻ ഐക്കൺ ആണല്ലോ മമ്മൂക്ക. ഏത് ഡ്രസിട്ടാലും ആ ശരീരത്തിൽ ചേരും ചേരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസെെനർ എന്ന നിലയിൽ കടുത്ത വെല്ലുവിളി നേരിടുന്നത്. എത്ര മോശം ഡ്രസ് കൊടുത്താലും മമ്മൂക്ക അതിട്ടാൽ ഒരു സമ്പന്നനായ വ്യക്തിയാണെന്നേ തോന്നൂ.. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി ഡിസെെൻ ചെയ്യുമ്പോൾ പരമാവധി ഡൾ ആക്കിയിട്ടാണ് കൊടുക്കാറ്. വളരെ സോഫ്ടായിട്ടുള്ള മെറ്രീരിയലാണ് മമ്മൂക്കയ്ക്ക് പൊതുവെ ഇഷ്ടം".-സമീറ പറയുന്നു.