travel-

ഡിസംബർ മാസത്തിലെ യാത്രകൾ അടിപൊളിയാക്കാൻ ഇതാ കുറച്ചു പ്ലാനുകൾ. കൃത്യമായി പ്ലാൻ ചെയ്ത് പോയാൽ തട്ടുപൊളിപ്പൻ ട്രിപ്പ് വരെ പോയിവരാം. തണുപ്പുള്ള സമയമായതിനാൽ തന്നെ മിക്ക ഹിൽ സ്റ്റേഷനുകളും ആളൊഴിഞ്ഞ നിലയിലായിരിക്കും. അപ്പോൾ പരമാവധി കാണുവാനും തിരക്കില്ലാതെ കാഴ്ചകൾ ആസ്വദിക്കുവാനും ഈ അവധിക്കാല യാത്രകൾക്കു സാധിക്കും. തിരക്കൊഴിഞ്ഞ സമയമായതിനാൽ ഊട്ടിയിൽ വരെ പോയിവരാം. ആൾത്തിരക്കില്ലാതെ കാഴ്ചകൾ കണ്ട് തിരികെയെത്താം.

മിക്ക നഗരങ്ങളിലും ഡിസംബറിലെ എല്ലാ വൈകുന്നേരങ്ങളിലും പാർട്ടിയും ഫ്ലീ മാർക്കറ്റുകളും ബഹളങ്ങളും ഒക്കെയായിരിക്കും. മ്യൂസിക്കൽ പാർട്ടി മുതൽ ഫൂഡ് പാർട്ടിയും ബഹളങ്ങളും എല്ലാം കാണും. ഡിസംബറിലെ പാർട്ടികൾ ആഘോഷിക്കുവാൻ ഏറ്റവും പറ്റിയ ഇടം ഗോവയും ബാംഗ്ലൂരും തന്നെയാണ്. ബാംഗ്ലൂരാണെങ്കിൽ ഷോപ്പിംഗിന് പറ്റിയ സമയമാണ് ഡിസംബർ. വലിയ വിലക്കുറവിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭിക്കും എന്നതാണ് ബാംഗ്ലൂരിലെ ഷോപ്പിംഗിന്റെ പ്രധാന ആകർഷണം.

അതുപോലെ ഏതൊരു സഞ്ചാരിയുടേയും സ്വപ്‌നമാണ് ഹിമാലയം. ടു വീലറിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. തിരക്കുകളില്‍ നിന്നും ബഹളങ്ങളിൽ നിന്നും മുഴുവനായി മാറി ഒന്നു യാത്ര ചെയ്യണം എന്നാഗ്രഹിക്കുന്നവർക്ക് ഹിമാലയത്തിലേക്ക് പോകാം. മഞ്ഞുകാലമായതിനാൽ വലിയ തിരക്ക് ഇവിടെ കാണുകയുമില്ല.