അടൂർ: മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പത്തനംതിട്ട- അടൂർ ടീമിന്റെ നേതൃത്വത്തിൽ ഏനാത്ത് ജംഗ്ഷനിൽ സുരക്ഷിത ഡ്രൈവിംഗ് സംബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വാഹന പരിശോധനയ്ക്കൊപ്പം ബോധവത്കരണവും എന്ന ട്രാൻപോർട്ട് കമ്മിഷണർ ആർ.ശ്രീലേഖയുടെ ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ബോധവത്കരണ യജ്ഞത്തിന് നേതൃത്വം നൽകിയ എം.വി.ഐ മഹേശ് പറഞ്ഞു. എ.എം.വി.ഐ ലൈജുവും പങ്കെടുത്തു. തുടർന്നും ഇത്തരം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പത്തനംതിട്ട ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) രമണൻ അറിയിച്ചു.