ചെന്നൈ: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനായി എൽ.ഐ.സി ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കുള്ള ഫീസ് ഒഴിവാക്കി. ക്രെഡിറ്റ് കാർഡുപയോഗിച്ച് ഉപഭോക്താക്കൾ നടത്തുന്ന പ്രീമിയം പുതുക്കൽ, അഡ്വാൻസ് പ്രീമിയം അടയ്ക്കൽ, വായ്‌പാ തിരിച്ചടവ്, പലിശ അടവ് എന്നിവയ്ക്കുള്ള ഫീസാണ് ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന വിധം ഒഴിവാക്കിയത്. ഇതോടെ, എല്ലാ ഡിജിറ്റൽ ഇടപാടുകളും സൗജന്യമായിട്ടുണ്ട്. ഓൺലൈൻ സർവീസുകൾക്കായി മൈ എൽ.ഐ.സി (MyLIC) ആപ്പ് ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്‌തുപയോഗിക്കാം.