ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സമരത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് അധികൃതരുടെ അന്ത്യശാസനം. എല്ലാ വിദ്യാർത്ഥികളും അവരുടെ അക്കാദമിക്ക് പ്രവർത്തനങ്ങൾ എത്രയുംപെട്ടെന്ന് പൂർത്തിയാക്കണമെന്ന് ജെ.എൻ.യു അധികൃതർ ചൊവ്വാഴ്ച പുറത്തിറത്തിയ സർക്കുലറിൽ പറയുന്നത്. വിദ്യാർത്ഥികൾ സെമസ്റ്റർ പരീക്ഷകൾക്ക് ഹാജരാകണമെന്നും നിശ്ചിത തീയതിക്കുള്ളിൽ തീസിസുകൾ സമർപ്പിക്കണമെന്നും ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവരെ പുറത്താക്കുമെന്നും അധികൃതർ സർക്കുലറിൽ പറയുന്നു. അക്കാദമിക് കലണ്ടർ പ്രകാരം 12ന് തന്നെ പരീക്ഷകൾ ആരംഭിക്കും. പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ പുറത്താകുക മാത്രമല്ല അവർക്ക് അടുത്ത സെമസ്റ്ററിന് രജിസ്റ്റർ ചെയ്യാനാകില്ലെന്നും സർക്കുലറിലുണ്ട്.
ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ വർദ്ധിപ്പിച്ചതിനെതിരെയാണ്ജെ.എൻ.യുവിൽ വിദ്യാർത്ഥി സമരം തുടരുന്നത്.