സതേൺ റെയിൽവേയിൽ അപ്രന്റീസ് തസ്തികകളിൽ ഒഴിവ്. വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 3585 ഒഴിവുകളുണ്ട്. ഫ്രഷേഴ്സ്, എക്സ്. ഐടിഐ , മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, തസ്തികകളിലാണ് ഒഴിവ്. തിരുവനന്തപുരം , പാലക്കാട് ഡിവിഷനുകളിൽ എക്സ്. ഐടിഐ ,എംഎൽടി വിഭാഗങ്ങളിൽ മാത്രമാണ് ഒഴിവ്.
തിരുവനന്തപുരം ഡിവിഷൻ: 683
എക്സ്. ഐടിഐ വിഭാഗത്തിലാണ് ഒഴിവ്. ട്രേഡ് ഒഴിവ് (വെൽഡർ)ഗ്യാസ് ആൻഡ് ഇലക്ട്രിക് -190, ഇലക്ട്രീഷ്യൻ- 140, ഫിറ്റർ- 125, കാർപ്പെന്റർ - 73, ഇലക്ട്രോണിക് മെക്കാനിക്ക്- 46, പ്ളംബർ- 40, പെയിന്റർ- 36, ഡീസൽ മെക്കാനിക്ക് -38, ഡ്രാഫ്റ്റ് മാൻ (സിവിൽ)- 5.
പാലക്കാട്: 682
എക്സ്.ഐ.ടി.ഐ വിഭാഗത്തിൽ വിവിധ ട്രേഡുകളിലായി 666 തസ്തികകളിൽ ഒഴിവുണ്ട്.ട്രേഡ് ഒഴിവ് : മെക്കാനിക്കൽ- 107(വെൽഡർ /ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽസ്)-35, കാർപ്പെന്റർ -30, ഫിറ്റർ -42, എൻജിനീയറിംഗ്-130, (വെൽഡർ ഗ്യാസ് ഇലക്ട്രിക്കൽസ് - 49, ഫിറ്റർ -39, പ്ളംബർ - 42) ,ഇലക്ട്രിക്കൽ /ജി.എസ് -89(ഫിറ്റർ-39, ഇലക്ട്രീഷ്യൻ 38, റെഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്ക് -12), ഇലക്ട്രിക്കൽ /ടി.ആർ.ഡി -111 (ഇലക്ട്രീഷ്യൻ).
എം.ഇ.എം.യു ഷെഡ് /പാലക്കാട് : 102. (വെൽഡർ ഗ്യാസ് ഇലക്ട്രിക്കൽസ് -17)പ്ളംബർ -25, കാർപ്പെന്റർ - 12, ഇലക്ട്രീഷ്യൻ - 24, ഫിറ്റർ - 24) സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ -127(ഫിറ്റർ - 32, ഇലക്ട്രീഷ്യൻ - 24, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി - 29, ഇലക്ട്രോണിക്സ് മെക്കാനിക്ക് -22, ഇൻസ്ട്രുമെന്റ്സ് മെക്കാനിക്ക്- 20).
മറ്റ് ഒഴിവുകൾ:
എസ്.ആൻഡ്.ടി വർക്ക് ഷോപ്പ് പോത്തന്നൂർ - 27 (ഫിറ്റർ), സെൻട്രൽ വർക്ക്ഷോപ്പ് പൊൻമല -56 (ഫിറ്റർ -32, വെൽഡർ -24) , കാര്യേജ് ആൻഡ് വാഗൺ വർക്സ് , പേരമ്പൂർ -80 ( ഫിറ്റർ-32, വെൽഡർ-24, പെയിന്റർ -24). മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ: റെയിൽവേ ഹോസ്പ്പിറ്റൽ പേരമ്പൂർ -20 (റേഡിയോളജി -3, പതോളജി-8, കാർഡിയോളജി -9)
അപേക്ഷിക്കണ്ട അവസാന തീയതി : ഡിസംബർ 31 . വിശദവിവരങ്ങൾക്ക്: sr.indianrailways.gov.in
കായികതാരങ്ങൾക്ക് അവസരം
സതേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. അത്ലെറ്റിക്സ് (മെൻ), അത്ലെറ്റിക്സ് (വിമൺ),ചെസ് (മെൻ), ക്രിക്കറ്റ് (വിമൺ), സ്വിമ്മിംഗ് (മെൻ), വോളിബാൾ (മെൻ), വോളിബാൾ (വിമൺ), വെയിറ്റ് ലിഫ്റ്റിംഗ് (മെൻ) എന്നിങ്ങനെയാണ് തസ്തികകൾ. ഡിസംബർ 23 വരെ അപേക്ഷിക്കാം. യോഗ്യത: പ്ളസ് ടു/ ബിരുദം. വിശദവിവരങ്ങൾക്ക്: sr.indianrailways.gov.in
വെസ്റ്റ് സെൻട്രൽ റയിൽവേയിൽ
വെസ്റ്റ് സെൻട്രൽ റയിൽവേയിൽ ഗ്രൂപ്പ് സി, ഡി തസ്തികകളിൽ ഒഴിവ്. പ്രായം: 18 - 33. യോഗ്യത: 10/ +2 .അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 10. യോഗ്യത: പ്ളസ് ടു/തത്തുല്ല്യം. വിശദവിവരങ്ങൾക്ക്: wcr.indianrailways.gov.in
സതീഷ് ധവാൻ സ്പേസ് സെന്ററിൽ
ഐ .എസ്. ആർ. ഒയുടെ കീഴിലുള്ള ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിവിധ വിഭാഗങ്ങളിലായി ടെക്നിക്കൽ/ സയന്റിഫിക്, ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ അവസരം. 45 ഒഴിവുകളാണുള്ളത്. ഓട്ടോമൊബൈൽ എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് വിത്ത് സർട്ടിഫിക്കേഷൻ ഇൻ ബോയ്ലർ ഓപ്പറേഷൻ എന്നീ വിഭാഗങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളും ഫൈൻ ആർട്സ് എംപിസി, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ സയൻറിഫിക് അസിസ്റ്റൻറ് എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.shar.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 13.
എച്ച്.പി.സി.എൽ96 ടെക്നീഷ്യൻ ഒഴിവുകൾ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ബോയിലർ ടെക്നീഷ്യൻ തസ്തികയിൽ അവസരം. 72 ഒഴിവുകളാണ് ഉള്ളത്. ഡിസംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ബംഗ്ലൂരിലെ എച്ച്പി ഗ്രീൻ ആർ ആൻഡ് ഡി സെന്ററിൽ 24 ഒഴിവുകളാണ് ഉള്ളത്. ചീഫ് ജനറൽ മാനേജർ അസിസ്റ്റൻറ് മാനേജർ സീനിയർ മാനേജർ അസിസ്റ്റന്റ് മാനേജർ , ചീഫ് മാനേജർ ഡി.ജി.എം എന്നീ തസ്തികകളിലാണ് അവസരം. അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് www.hindustanpetroleum.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയിൽ സീനിയർ കൺസൾട്ടന്റ് തസ്തികകളിൽ ഒഴിവ്.ഡിസംബർ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: ndma.gov.in/en/careers.html
സി .ഐ.എസ്.എഫിൽ300 ഹെഡ്കോൺസ്റ്റബിൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകളാണുള്ളത്. വിവിധ കായിക ഇനങ്ങളിലായി രാജ്യാന്തര/ ദേശീയതലത്തിൽ കഴിവുതെളിയിച്ച പുരുഷ/ വനിത കായികതാരങ്ങൾക്ക് അപേക്ഷിക്കാം. www.cisfrectt.in എന്ന വെബ്സൈറ്റിൽ ഒഴിവുകൾ സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 17.
ഇന്ത്യൻ വ്യോമസേനയിൽ എയർമാൻ
ഇന്ത്യൻ വ്യോമസേന അവിവാഹിതരായ യുവാക്കളിൽ നിന്ന് എയർമെൻ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡിന്റെ വെബ്സൈറ്റിൽ ജനുവരി മുതൽ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ www.careerindianairforce.cdac.in) )സൈറ്റിലും അപേക്ഷ സംബന്ധിച്ചത് . www.airmenselection.cdac.iaf.in) ) സൈറ്റിലും ലഭിക്കും. ഉയർന്ന പ്രായപരിധി 21 വയസ്സ്. മാർച്ച് 19 മുതൽ 23 വരെ ഗ്രൂപ്പ് എക്സ്, വൈ ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ വിഭാഗങ്ങളിലേക്ക് പരീക്ഷ നടത്തി തെരഞ്ഞെടുക്കും. ഫോൺ : 0484- 2427010.
യൂണിയൻ പബ്ലിക്ക് സർവീസ് കമ്മിഷനിൽ
യൂണിയൻ പബ്ലിക്ക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് റജിസ്ട്രാർ ഓഫ് ട്രേഡ് മാർക്സ് ആൻഡ് ജോഗ്രഫിക്കൽ ഇൻഡിക്കേഷൻസ്, സീനിയർ എക്സാമിനർ ഓഫ് ട്രേഡ് മാർക്സ് ആൻഡ് ജോഗ്രഫിക്കൽ ഇൻഡിക്കേഷൻസ്, പ്രിൻസിപ്പൽ ഡിസൈൻ ഓഫീസർ, സീനിയർ ഡിസൈൻ ഓഫീസർ, ഡയരക്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12.
മൗലാന ആസാദ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ
കേന്ദ്ര ന്യുനപക്ഷ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മൗലാന ആസാദ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ മാനേജർ ( റിസേർച്ച് ആൻഡ് ഇൻസ്റ്റിറ്റ്യൂഷ്ണൽ ബിൽഡിംഗ്), മാനേജർ (അഡ്മിനിസ്ട്രേഷൻ), മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് മാനേജർ (ആ &ബി), അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ), അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്), അസോസിയേറ്റ് (റിസേർച്ച് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബിൽഡിംഗ്), അസോസിയേറ്റ് (അഡ്മിനിസ്ട്രേഷൻ), അസോസിയേറ്റ് (ഫിനാൻസ്) തസ്തികകളിൽ ഒഴിവ്. വിശദവിവരങ്ങൾക്ക്: www.maef.nic.in . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 31.
തിരുവനന്തപുരം ലബോറട്ടറിയിൽ
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബി.എസ്സി കെമിസ്ട്രിയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് യോഗ്യത. ഫോറൻസിക് സയൻസ് ലബോറട്ടറി/ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി എന്നിവിടങ്ങളിൽ കുറഞ്ഞത് മൂന്ന് മാസത്തെ പ്രവൃത്തിപരിചയം വേണം. കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 8592804860 എന്ന ഫോൺ നമ്പരിലോ celdtvm@gmail.com ലോ ഡിസംബർ 13നു മുമ്പ് രജിസ്റ്റർ ചെയ്യണം.