തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 101 ഒഴിവുകളാണുള്ളത്. പ്യൂൺ54, സ്ട്രോങ് റൂം ഗാർഡ് 47 എന്നിങ്ങനെയാണ് ഒഴിവുകൾ. ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ഹിന്ദുമതത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെട്ട സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനത്തിൽ 10 ശതമാനം സംവരണം ഉണ്ടായിരിക്കും.
പ്യൂൺ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുളള യോഗ്യത എട്ടാം ക്ലാസ് വിജയമാണ്. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. 16500 - 35700 രൂപയാണ് ശമ്പളം. സ്ടോങ് റൂം ഗാർഡിനുളള യോഗ്യത എസ്എസ്എൽസി വിജയമാണ്. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ശമ്പളം19,000 - 43,600 രൂപ.
രണ്ടു തസ്തികകളിലും അേേപക്ഷിക്കുന്നതിനുളള പ്രായപരിധി 18- 36 വയസാണ്. സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പ്യൂൺ തസ്തികയിലേക്ക് 200 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി/വർഗക്കാർക്ക് 100 രൂപ. സ്ട്രോങ് റൂം ഗാർഡ് തസ്തികയിലേക്ക് 300 രൂപയാണ് ഫീസ്.പട്ടികജാതി/വർഗക്കാർക്ക് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 28.
ഡൽഹി കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ
ഡൽഹി സർവകലാശാലയ്ക്കുകീഴിലുളള വിവിധ കോളേജുകളിലായി 308 ഒഴിവുകൾ. രാംജാസ് കോളേജ് (135 ഒഴിവ്), ആര്യഭട്ട കോളേജ് (38 ഒഴിവ്), സെന്റ് സ്റ്റീഫൻസ് കോളേജ് (12 ഒഴിവ്), സക്കീർ ഹുസൈൻ കോളേജ് (39 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകൾ. ഡിസംബർ 6 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം.
രാംജാസ് കോളേജിൽ
ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി വകുപ്പുകളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് : www.ramjas.du.ac.in വെബ്സൈറ്റ് സന്ദർശിക്കുക.
ആര്യഭട്ട കോളേജിൽ
ബിസിനസ് ഇക്കണോമിക്സ്, ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, സൈക്കോളജി വിഷയങ്ങളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് www.aryabhattacollege.ac.in വെബ്സൈറ്റ് സന്ദർശിക്കുക.
സെന്റ് സ്റ്റീഫൻസ് കോളേജിൽ
കെമിസ്ട്രി, ഫിലോസഫി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, ഫിസിക്സ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലാണ് ഒഴിവുകൾ. കൂടുതൽവിവരങ്ങൾക്ക് www.ststephens.edu വെബ്സൈറ്റ് സന്ദർശിക്കുക.
സക്കീർ ഹുസൈൻ കോളേജിൽ
ബംഗാളി, കൊമേഴ്സ്,ഇക്കണോമിക്സ്, ഇംഗ്ലീഷ്, എൻവയൺമെന്റൽ സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, പേർഷ്യൻ, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സാൻസ്ട്രിക്, ഉറുദു വിഷയങ്ങളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് www.zakirhusainpgeve.in വെബ്സൈറ്റ് സന്ദർശിക്കുക.
സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ
സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ മാനേജർ ഇ-3 ഗ്രേഡ്, മാനേജർ ( സെക്കൻഡറി റിഫൈനറി യൂണിറ്റ്), മാനേജർ (കൺവേർട്ടർ ഓപ്പറേഷൻ), മാനേജർ (മെക്കാനിക്കൽ മെയിന്റനൻസ് ഒഫ് ഹൈഡ്രോളിക് സിസ്റ്രം), മാനേജർ ( മെക്കാനിക്കൽ മെയിന്റനൻസ് ഒഫ് കാസ്റ്റർ ഏര്യ), തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 4. പ്രായപരിധി: 35. വിശദവിവരങ്ങൾക്ക്: www.sail.co.in.
പവർഗ്രിഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്
പവർഗ്രിഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് ഡിപ്ളോമ ട്രെയിനി (ഇലക്ട്രിക്കൽ/സിവിൽ) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 35 തസ്തികകളിൽ ഒഴിവുണ്ട്. ഡിസംബർ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.powergridindia.com/
മിധാനി: ഒഴിവുകൾ
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഹൈദരാബാദ് മിശ്ര ധാതു നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് മാനേജർ( ഐ ടി ഇ ആർ പി ടെക്നിക്കൽ, റിഫ്രാക്ടറി മെയിൻറനൻസ്), ഡെപ്യൂട്ടി മാനേജർ (സിവിൽ), മാനേജർ (സിവിൽ, എച്ച് ആർ, സ്പെഷ്യൽ സ്റ്റീൽസ്, സൂപ്പർ അലോയിഡ്, ടൈറ്റാനിയം അലോയിഡ്), ചാർജർ എയർ ഓപ്പറേറ്റേഴ്സ്, ജൂനിയർ കോ-ഓപ്പറേറ്റീവ് ട്രെയിനി, ലാഡിൽമാൻ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്ക് www.midhani-india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
എൻ.ഐ.ടിയിൽ
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ വിഭാഗങ്ങളിൽ അഡ്ഹോക്ക് ഫാക്കൽറ്റി അവസരം. 11 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ്, സിവിൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, മാത്തമാറ്റിക്സ്, സ്കൂൾ ഓഫ് ബയോടെക്നോളജി എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nitc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 10ന് രാവിലെ 9 മണിക്ക് അഭിമുഖം നടത്തുന്നതാണ്.
എ.ആർ.സി.ഐ
ഇന്റർനാഷണൽ അഡ്വാൻസ്ഡ് റിസേർച്ച് സെന്റർ ഫോർ പൗഡർ മെറ്റലർജി ആൻഡ് ന്യൂ മെറ്റീരിയൽസ് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 30ന് മുൻപായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.arci.res.in
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ളാന്റ് ഹെൽത്ത് മാനേജ്മെന്റ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ളാന്റ് ഹെൽത്ത് മാനേജ്മെന്റ് (എൻഐപിഎച്ച്എം) അസിസ്റ്റന്റ് ഡയറക്ടർ, എം.ടി.എസ് തസ്തികകളിൽ ഒഴിവ്. ഡിസംബർ 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: niphm.gov.in.
ഓയിൽ ഇന്ത്യ ലിമിറ്റഡ്
ഓയിൽ ഇന്ത്യ ലിമിറ്റഡ് ജിയോഫിസിസ്റ്റ്, കെമിസ്റ്റ് , വെൽ എൻജിനിയർ, ഡ്രില്ലിംഗ് എൻജിനിയർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 20 നാണ് വാക് ഇൻ ഇന്റർവ്യു. വിശദവിവരങ്ങൾക്ക്: www.oil-india.com
ന്യൂക്ളിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യ
ന്യൂക്ളിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് ഡ്രൈവർ,പമ്പ് ഓപ്പറേറ്റർ,ഫയർമാൻ, സ്റ്റൈപ്പെൻഡറി ട്രെയിനി , ഡെന്റൽ ടെക്നീഷ്യൻ തസ്തകികളിൽ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: npcilcareers.co.in.
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (ഇലക്ട്രോണിക്സ്) , അസിസ്റ്രന്റ് മാനേജർ(ഡിസൈൻ -ഐടി) തസ്തികകളിൽ ഒഴിവ്. ഡിസംബർ 27ന് മുൻപ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.cochinshipyard.com.
റീജിയണൽ സെന്റർ ഫോർ
ബയോടെക്നോളജിയിൽ
ഫരീദാബാദ് റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജിയിൽ ഡീൻ -3, അസോസിയേറ്റ് ഡീൻ-3 തസ്തികകളിൽ ഒഴിവ്. സിസംബർ 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcb.res.in.
പിജ്മർ
പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് (പിജ്മീർ) ചണ്ഡിഗഡ് പിജ്മറിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ: പിജ്മീർ സീനിയർ റസിഡന്റ്: 103.സീനിയർ മെഡിക്കൽ ഓഫീസർ (കാഷ്വാലിറ്റി): രണ്ട് .ജൂനിയർ/സീനിയർ ഡെമോൺസ്ട്രേറ്റർ: 12.അപേക്ഷാ ഫീസ്: 1000 രൂപ. (എസ്സി/എസ്ടി വിഭാഗക്കാർക്ക് 500 രൂപ)അപേക്ഷിക്കേണ്ട വിധം: www.pgimer.edu.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ ഒമ്പത്
തപാൽ വകുപ്പിൽ
തപാൽ വകുപ്പിൽ 231 ഒഴിവുകൾ. തമിഴ്നാട് റീജ്യണിലാണ് ഒഴിവ്. പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ്, പോസ്റ്റ്മാൻ ആൻഡ് മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലാണ് നിയമനം. പ്രായ പരിധി: 18 - 27. അപേക്ഷിക്കണ്ട അവസാന തീയതി : ഡിസംബർ 31
എൻ.ടി.ആർ.ഒ
നാഷണൽ ടെക്നിക്കൽ റിസേർച്ച് ഓർഗനൈസേഷൻ (എൻടിആർഒ) ടെക്നീഷൻ എ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.ടെക്നീഷൻ എ: 71 ഒഴിവ്.യോഗ്യത: പത്താംക്ലാസും ഐടിഐ സർട്ടിഫിക്കറ്റും.ശമ്പളം: 19,900 63,200 രൂപ.പ്രായം: 18 -27 വയസ്. 2019 ഡിസംബർ 23 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.ടയർ 1, ടയർ 2 പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 23.അപേക്ഷിക്കേണ്ട വിധം : www.ntrorectt.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.