മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ചർച്ചകളിൽ വിജയം. വ്യക്തിപ്രഭാവമുണ്ടാകും. ദുഷ്കീർത്തി നിഷ്പ്രഭമുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അനാവശ്യമായ ആധി ഒഴിവാക്കും. ചുമതലകൾ ഏറ്റെടുക്കും. ലക്ഷ്യപ്രാപ്തി നേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധവേണം. ആത്മസംതൃപ്തിയുണ്ടാകും. മാതാപിതാക്കളെ അനുസരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ദൗത്യങ്ങൾ പൂർത്തീകരിക്കും. ആഹോരാത്രം പ്രവർത്തിക്കും. യാത്രാക്ളേശം ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
തൊഴിൽപരമായി സമ്മർദ്ദം ഒഴിവാകും. സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. നിലപാടിൽ മാറ്റങ്ങൾ വരുത്തും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. ചർച്ചകൾ വിജയിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പദ്ധതികൾ ആസൂത്രണം ചെയ്യും. കാര്യങ്ങൾ പ്രാവർത്തികമാക്കും. ബാഹ്യപ്രേരണകളെ അതിജീവിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ലക്ഷ്യപ്രാപ്തി നേടും. വിഭാവന ചെയ്ത കാര്യങ്ങൾ നടപ്പാക്കും. നിശ്ചയദാർഢ്യമുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അനുകൂല സാഹചര്യങ്ങൾ. ദീർഘകാല നിക്ഷേപമുണ്ടാകും. പ്രായോഗിക വിജ്ഞാനം നേടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിരോധികളുടെ സമീപനം ഒഴിവാക്കും. ആത്മവിശ്വാസം ആർജ്ജിക്കും. ആയുർവേദ ചികിത്സ ആരംഭിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അശ്രദ്ധ ഒഴിവാക്കണം. ദൂരയാത്ര മാറ്റിവയ്ക്കും. ആത്മസംതൃപ്തി നേടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും. അധികാര പരിധി വർദ്ധിക്കും. വിട്ടുവീഴ്ചാമനോഭാവമുണ്ടാകും.