rebuild-kerala-

തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമ്മാണ ദൗത്യമായ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ വിവിധ പദ്ധതികൾക്ക് നീക്കിവച്ച 1000 കോടി രൂപയിൽ നവംബർ അവസാനം വരെ ഒരു രൂപ പോലും ചെലവഴിച്ചില്ല. പദ്ധതി അവലോകന റിപ്പോർട്ടിലാണ് ഇൗ വിവരം. പഞ്ചായത്ത് റോഡുകൾ, പൊതുമരാമത്ത് റോഡുകൾ, നശിച്ച ജീവനോപാധികൾ ലഭ്യമാക്കൽ, കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയ്ക്കായി 250 കോടി വീതമാണ് നീക്കിവച്ചത്.

മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ ഉദ്യോഗസ്ഥ - ഭരണപരിഷ്‌കാര വകുപ്പ് മാത്രമാണ് കൂടുതൽ തുക ചെലവിട്ടത്. 23.5കോടിയിൽ 14.4കോടി - 61.31 %

ആഭ്യന്തരവകുപ്പ് 311.75കോടിയിൽ 60.42 കോടിയും (19.38 % ) പൊതുഭരണവകുപ്പ് 50.9കോടിയിൽ 12.9കോടിയും (25.34 %) ചെലവാക്കി.

വൻകിട പദ്ധതികൾക്ക് നീക്കിവച്ച 1643കോടിയിൽ വെറും 70.97കോടിയാണ് ചെലവിട്ടത്. ( 4.32% ). ശേഷിക്കുന്ന തുക - 1572.35കോടി.

മുഖ്യമന്ത്രിയുടെ മറ്റ് ചില വകുപ്പുകളിലെ ചെലവ്:

വകുപ്പ്......................................................................വിഹിതം.......ചെലവിട്ടത്.....ശതമാനം

(സംഖ്യ കോടിയിൽ)

ശാസ്ത്ര, സാങ്കേതിക- പരിസ്ഥിതി വകുപ്പ്: 152.8 25.77 16.86

വിവര - പൊതുസമ്പർക്ക വകുപ്പ്: 45.08 19.35 42.93

പ്രവാസി കേരളീയ കാര്യം: 81.00 31.17 38.49

വിജിലൻസ്: 12.74 3.71 29.15

ഐ.ടി: 574.38 116.52 20.29

തദ്ദേശസ്ഥാപനങ്ങൾ 7,500.00 2288.88 30.52

കോർപ്പറേഷൻ: 861.80 195.90 22.73

മുനിസിപ്പാലിറ്റികൾ: 1104.48 291.30 26.37

ജില്ലാ പഞ്ചായത്തുകൾ: 933.72 241.50 25.86

ബ്ലോക്ക് പഞ്ചായത്തുകൾ: 933.72 362.17 38.79

ഗ്രാമ പഞ്ചായത്തുകൾ: 3666.26 1198.02 32.68