kerala-flood

തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട റീീാവഹഗബിൽഡ് കേരള ഇനിഷ്യേറ്റീവിനായി നീക്കിവച്ച 1000 കോടി രൂപയിൽ നവംബർ അവസാനം വരെയുള്ള കണക്കനുസരിച്ച് ഒരു രൂപ പോലും ചെലവഴിച്ചില്ല. ഇതുവരെയുള്ള പദ്ധതി അവലോകന റിപ്പോർട്ടിലാണ് ഇൗ വിവരം. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിന് കീഴിലാണ് റീബിൽഡ് കേരളയ്ക്ക് പ്രത്യേകവിഹിതമായി 1000കോടി നീക്കിവച്ചത്. ആസൂത്രണ- സാമ്പത്തികകാര്യ വകുപ്പിന് അല്ലാതെ 167.49കോടി അനുവദിച്ചതിൽ 22.54കോടി ചെലവഴിച്ചിട്ടുണ്ട്. ചെലവ് 13.46ശതമാനം.

റീബിൽഡ് കേരളയുടെ ഭാഗമായി പഞ്ചായത്ത് റോഡുകൾ, പൊതുമരാമത്ത് റോഡുകൾ, പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള ജീവനോപാധികൾ ലഭ്യമാക്കൽ, പ്രളയത്തിൽ നശിച്ച കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയ്ക്കായി 250 കോടി വീതമാണ് നീക്കിവച്ചത്. ഇതിലാണ് സർക്കാരിന്റെ തന്നെ കണക്കനുസരിച്ച് ഒരു രൂപയും ചെലവഴിക്കാത്തത്.

മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പ് മാത്രമാണ് കൂടുതൽ തുക ചെലവഴിച്ചിട്ടുള്ളത്. 61.31ശതമാനം. 23.5കോടി നീക്കിവച്ചതിൽ ചെലവ് 14.4കോടിയാണ്. ആഭ്യന്തരവകുപ്പിൽ 311.75കോടി രൂപ നീക്കിവച്ചതിൽ 60.42 കോടി മാത്രമാണ് ചെലവഴിച്ചത് (19.38ശതമാനം). പൊതുഭരണവകുപ്പിലേക്ക് നീക്കിവച്ച 50.9കോടിയിൽ ചെലവഴിച്ചത് 12.9കോടി (25.34ശതമാനം).

മുഖ്യമന്ത്രിയുടെ മറ്റ് വകുപ്പുകളിലെ ചെലവ്:

- ശാസ്ത്ര, സാങ്കേതിക- പരിസ്ഥിതി വകുപ്പ്: നീക്കിയിരിപ്പ് 152.8കോടി, ചെലവ് 25.77കോടി (16.86 ശതമാനം)

- വിവര-പൊതുസമ്പർക്ക വകുപ്പ്: 45.08 കോടി- ചെലവ് 19.35കോടി (42.93ശതമാനം)

- പ്രവാസി കേരളീയ കാര്യം: 81കോടി- ചെലവ് 31.17കോടി (38.49ശതമാനം)

-വിജിലൻസ്: 12.74കോടി- ചെലവ് 3.71കോടി (29.15ശതമാനം)

- ഐ.ടി: 574.38കോടി- ചെലവ് 116.52കോടി (20.29ശതമാനം)

വൻകിട പദ്ധതികളുടെ ചെലവ് 4.32 ശതമാനം.

നീക്കിയിരിപ്പ്- 1643കോടി.

ചെലവ്- 70.95കോടി.

അവശേഷിക്കുന്ന തുക- 1572.35കോടി.

66.13കോടി- കൊച്ചി മെട്രോ (ചെലവ്),

4.82കോടി- കണ്ണൂർ എയർപോർട്ട് (ചെലവ്).

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് 30.52ശതമാനം

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് 30.52ശതമാനമാണ്. 7500കോടി വകയിരുത്തിയതിൽ ചെലവഴിച്ചത് 2288.88കോടിയാണ്.

കോർപ്പറേഷൻ: 861.8കോടി(നീക്കിയിരിപ്പ്), 195.9കോടി (ചെലവ്)- 22.73ശതമാനം

മുനിസിപ്പാലിറ്റികൾ: 1104.48കോടി (നീക്കിയിരിപ്പ്), 291.3കോടി (ചെലവ്)- 26.37ശതമാനം

ജില്ലാ പഞ്ചായത്തുകൾ: 933.72കോടി (നീക്കിയിരിപ്പ്), 241.5കോടി (ചെലവ്)- 25.86ശതമാനം

ബ്ലോക്ക് പഞ്ചായത്തുകൾ: 933.72കോടി(നീക്കിയിരിപ്പ്), 362.17(ചെലവ്)- 38.79ശതമാനം

ഗ്രാമ പഞ്ചായത്തുകൾ: 3666.26കോടി(നീക്കിയിരിപ്പ്), 1198.02കോടി(ചെലവ്)- 32.68ശതമാനം