itbp

റായ്‌പൂർ: ഇന്തോ-ടിബറ്റൻ ബോർഡറിൽ ജവാന്മാർ തമ്മിലുള്ള (ഐ.ടി.ബി.പി) സംഘർഷത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജീഷാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി എസ്.ബി. ഉല്ലാസിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് നരിയൻപൂരിലെ ഐ.ടി.ബി.പിയുടെ 45-ാമത്തെ ബറ്റാലിയനിലെ കേദാർനാർ ക്യാമ്പിലാണ് സംഭവമെന്ന് ബസ്തര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ സുന്ദര്‍ രാജ് പറഞ്ഞു.

ഒരു ജവാൻ തന്റെ തോക്ക് ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത ശേഷം സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. തർക്കത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും അവധി ലഭിക്കാത്തതിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് സംശയിക്കുന്നു.സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഹെലികോപ്‌റ്ററിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാരായൺപൂർ പോലീസ് സൂപ്രണ്ട് മോഹിത് ഗാർഗ് സ്ഥലത്തെത്തി.