പത്തനംതിട്ട: ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ താടി ഒരു മലയാളിയുടേതാണെന്ന് അറിയാമോ? കൊടുമൺ സ്വദേശിയായ പ്രവീൺ പരമേശ്വറാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 38 ഇഞ്ച് നീളമുള്ള താടിയുമായി നാഷണൽ ബിയേർഡ് ചാമ്പ്യൻഷിപ്പിലാണ് ഈ പത്തനംതിട്ടക്കാരൻ പഞ്ചാബിന്റെയും രാജസ്ഥാനിന്റെയുമൊക്കെ ആധിപത്യം തകർത്ത് ഒന്നാമതെത്തിയത്.
ടെക്നോപാർക്കിൽ എഞ്ചിനിയറായിരുന്നു പ്രവീൺ. സിനിമാ മോഹം കാരണമാണ് ജോലി ഉപേക്ഷിച്ചത്. ഒരു സിനിമയ്ക്ക് വേണ്ടിയാണ് താടി വളർത്താൻ ആരംഭിച്ചതെങ്കിലും, പിന്നെ അതിനെ സ്നേഹിക്കാൻ തുടങ്ങി. സൺഡേ ഹോളിഡേ, ഷെർലക് ടോംസ് ഉൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ടൊവിനോ ചിത്രം ലൂക്കയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. സിനിമകളിൽ ആനിമേറ്ററായും ജോലി ചെയ്യുന്നു.
താടി സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് ചോദ്യത്തിന് പ്രവീൺ നൽകിയ മറുപടി ഇങ്ങനെ 'സ്ഥിരമായി താടി കഴുകാറുണ്ട്, ഷാംപുവും കണ്ടീഷണറും ഉപയോഗിക്കാറുണ്ട്. എണ്ണ ഉപയോഗിക്കുന്നത് വളരെ കുറവാണ്.'