പാട്ടിന്റെ ലോകത്ത് പിറന്ന് വീണ വ്യക്തിയാണ് അപർണ രാജീവ്. ചലച്ചിത്ര പിന്നണി ഗായികയായ അപർണയോട് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഒ.എൻ.വി കുറുപ്പിന്റെ കൊച്ചുമകളാണ് എന്നത് തന്നെയാണ് ആ ഇഷ്ടക്കൂടുതലിന്റെ കാരണം.

aparna-rajeev

ഒ.എൻ.വി കുറുപ്പിന്റെ മകൻ വി.രാജീവന്റെ മകളാണ് അപർണ. സിദ്ധാർത്ഥാണ് ഭർത്താവ്,അതും പ്രണയവിവാഹം. തന്റെ പ്രണയം മുത്തച്ഛൻ അറിഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ച രീതിയെക്കുറിച്ച് കൗമുദി ടിവിയിലെ താരപ്പകിട്ടിലൂടെ മനസ് തുറന്നിരിക്കുകയാണ് അപർണ.

'സിദ്ധാർത്ഥിനെ കുട്ടിക്കാലം മുതലേ അറിയാം. ഫാമിലി ഫ്രണ്ട്സായിരുന്നു. സിദ്ധാർത്ഥിന്റെ അമ്മ എന്റെ അച്ഛന്റെ സീനിയറായിരുന്നു. അപ്പോൾ തൊട്ടുള്ള സൗഹൃദം വിവാഹ ശേഷവും ഇരുവരും നിലനിർത്തി. കുടുംബസമേതം അവർ മസ്കറ്റിലായിരുന്നു. നാട്ടിൽ വരുമ്പോഴൊക്കെ വീട്ടിൽ വരും. അന്ന് സിദ്ധാർത്ഥുമായുള്ള ഇഷ്ടം വീട്ടിൽ പറഞ്ഞിട്ടില്ല,​ എന്നാൽ അവൻ വീട്ടിൽ വരും. മുത്തശ്ശന് ചെറിയൊരു സംശയം ഉണ്ടായി. എന്നാൽ എന്നോട് ചോദിച്ചില്ല. അമ്മയോട് ചോദിച്ചു. എന്റെ അമ്മയ്ക്കും ആ സംശയം ഉണ്ടായിരുന്നു. മുത്തശ്ശന് ഇഷ്ടമായിരുന്നു. അവർ തമ്മിൽ ഒരുപാട് സാമ്യതകളുണ്ടായിരുന്നു. സിദ്ധാർത്ഥിന് എഴുതാനിഷ്ടമാണ്. അവർക്ക് സംസാരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. വീട്ടിൽ എല്ലാവർക്കും ഈ ബന്ധം ഇഷ്ടമായിരുന്നു'-അപർണ പറഞ്ഞു.