google
google

സാൻഫ്രാൻസിസ്കോ: ഐ.ടി ലോകത്ത് ഇന്ത്യയുടെ അഭിമാനമായ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ( 47 ) ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെയും സി. ഇ. ഒ ആയി. രണ്ട് പതിറ്റാണ്ട് മുൻപ് സ്‌റ്രാൻഫോർഡിൽ ബിരുദ വിദ്യാർത്ഥികളായിരിക്കെയാണ് ലാറി പേജും സെർജീ ബ്രിന്നും ചേർന്ന് ലോകത്തിന്റെ തലവര തിരുത്തിയ ടെക്‌നോളജി വിപ്ളവമായ ഗൂഗിൾ സെർച്ച് എൻജിന് തുടക്കമിട്ടത്. ലാരി പേജ് ആൽഫബെറ്റ് സി. ഇ. ഒയും സെർജി ബ്രിൻ പ്രസിഡന്റുമായിരുന്നു. ഇവർ ഒഴിഞ്ഞതോടെ ഗൂഗിളിന്റെ ഒരു യുഗമാണ് അസ്‌തമിക്കുന്നത്. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിനെയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെയും പോലെ ആഗോള ഐ.ടി വ്യവസായത്തിലെ വമ്പന്മാരായിരുന്നു ലാരി പേജും സെർജി ബ്രിന്നിയും.

ആൽഫബെറ്രിന്റെ ഡയറക്‌ടർമാരായി ഇരുവരും തുടരും. കമ്പനിയുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളും ഇവരാണ്. ഡയറക്‌ടർ ബോർഡിന്റെ തീരുമാനങ്ങളിൽ നിർണായക പങ്കാളിത്തമുണ്ടാകും. 46 വയസാണ് ഇരുവർക്കും.

ഗൂഗിളിന്റെ തലപ്പത്തു നിന്ന് 2015ൽ തന്നെ പേജും ബ്രിന്നും മെല്ലെ ഒഴിഞ്ഞു തുടങ്ങിയിരുന്നു. ആ വർഷമാണ്, ഗൂഗിളിന്റെ പ്രവർത്തനഘടന പരിഷ്‌കരിച്ച് അനുബന്ധ സ്ഥാപനങ്ങൾ ഉൾപ്പെടുത്തി ആൽഫബെറ്ര് കമ്പനിക്ക് രൂപം നൽകിയത്. സ്വയം ഡ്രൈവ് ചെയ്യുന്ന കാർ നിർമ്മിക്കുന്ന കമ്പനിയായ വെയ്‌മോയും ആൽഫബെറ്രിന്റെ കീഴിലാണ്.

ആൽഫബെറ്റിലെ ഉന്നതർ രാജിവച്ചിട്ടും ഓഹരി വിപണിയിൽ ഒന്നും സംഭവിച്ചില്ലെന്നത് ഓഹരിയുടമകൾക്ക് പിച്ചൈയിലുള്ള വിശ്വാസമാണ് കാണിക്കുന്നത്.

സുന്ദർ പിച്ചൈ

തമിഴ്നാട്ടിലെ മധുരയിൽ 1972 ജൂൺ 10ന് ജനിച്ചു

വാർട്ടൻ ബിസിനസ് സ്‌കൂൾ, സ്റ്റാൻഫോർഡ് സർവകലാശാല, ഐ.ഐ.ടി ഖരഗ്പൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

മക്കിൻസി ആൻഡ് കോയിൽ കൺസൽട്ടന്റ് ആയി

ജി - മെയിൽ ആരംഭിച്ച 2004 ഏപ്രിൽ ഒന്നിന് ഗൂഗിളിൽ ഇന്റർവ്യൂ. ആ വർഷം തന്നെ ഗൂഗിളിൽ ജോലി.

ഗൂഗിൾ ക്രോം ബ്രൗസറിനെ ആഗോള പ്രശസ്തമാക്കി

സ്‌മാർട്ട് ഫോൺ ഒാപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ്, കമ്പനി സ്ഥാപകൻ ആൻഡി റൂബിനിൽ നിന്ന് ഏറ്റെടുത്തു.

100 കോടി ആൻഡ്രോയിഡ് ഉപകരണങ്ങൾ വിറ്റു

ഗൂഗിളിന്റെ ഇന്റർനെറ്റ് ബിസിനസ് തലവൻ

2015 നവംബർ1ന് ഗൂഗിൾ സി.ഇ.ഒ ആയി

4,300 കോടി രൂപ ആസ്‌തി

നിലവിൽ 60 കോടി ഡോളറാണ് (4,300 കോടി രൂപ) സുന്ദർ പിച്ചൈയുടെ ആസ്‌തി 2018ൽ 19 കോടി ഡോളറായിരുന്നു പിച്ചൈയുടെ ശമ്പളം.

ലാരി പേജ് വാങ്ങിയത് വെറും ഒരു ഡോളറാണ്.

വൻതുകയുടെ ഓഹരികളും പിച്ചൈയ്ക്ക് ഗൂഗിൾ നൽകിയിട്ടുണ്ട്.

കാലിഫോർണിയയിൽ അത്യാഡബംര വില്ല

 ഗൂഗിളിന്റെ സെൽഫ് ഡ്രൈവിംഗ് കാർ, ടെസ്‌ല, കാഡിലാക് തുടങ്ങി ആറ് ആഡംബര കാറുകളും