കാസര്‍കോട്ട് നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ.
1. കാസര്‍കോഡ് നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. കാസര്‍ഗോഡ് ശങ്കരംപാടി സ്വദേശി വി.എസ് രവീന്ദ്രനെ ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് ഭേദതഗി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണ് ഇത്. ഒരുമാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ആണ് ജില്ലാ കോടതിയുടെ വിധി.
2. 2018 ഒകേ്ടാബറില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ട്മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരിയെ പ്രതി വീട്ടിന് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുക ആയിരുന്നു. കുട്ടിയുടെ അമ്മയാണ് പരാതിയും ആയി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ മറ്റ് രണ്ട് തവണകൂടി പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. 2018 ല്‍ ആണ് കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമ നിയമം ഭേദഗതി ചെയ്തത്. ഇതു പ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ജീവപര്യന്തം തടവ് അടക്കം കനത്ത ശിക്ഷയാണ് ഉണ്ടാവുക.
3. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗോവ തീരത്തില്‍ നിന്നും 440 കിലോമീറ്റര്‍ അകലെയുള്ള ന്യൂനമര്‍ദ്ദം 12 മണിക്കൂറിന് ഉള്ളില്‍ ചുഴലിക്കാറ്റായി രൂപം കൊള്ളും എന്നാണ് റിപ്പോര്‍ട്ട്. ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദം ആയി മാറിയതായി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി ഇരുന്നു. എന്നാല്‍ ഈ ന്യൂന മര്‍ദ്ദങ്ങള്‍ കേരളത്തെ ബാധിക്കാന്‍ ഇടയില്ല എങ്കിലും കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്കന്‍ അറബി കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്ക് അറബി കടലിലും മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്
4. സിയാച്ചിനില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞ് വീണ് മലയാളി സൈനികന്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ്.എസ് ആണ് മരിച്ചത്. പത്ത് വര്‍ഷമായി കരസേനയില്‍ നായിക് ആയ അഖില്‍ നേഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു. സുദര്‍ശനന്‍ സതികുമാര്‍ ദമ്പതികളുടെ മകനാണ് അഖില്‍ .ഗീതുവാണ് ഭാര്യ, മകന്‍ ദേവനാഥിന്റെ ഒന്നാം പിറന്നാളിനു അവധിക്ക് എത്തിയ അഖില്‍ ഒകേ്ടാബറിലാണ് തിരികെ പോയത്. നടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും എന്ന് അധികൃതര്‍ അറിയിച്ചു.
5. നടിയെ ആക്രമിച്ച സംഭവത്തിലെ ഒമ്പതാം പ്രതി പൊലീസ് പിടിയില്‍. ജാമ്യത്തിലിറങ്ങിയ സനല്‍ കുമാറാണ് പിടിയിലായത്. ജാമ്യത്തില്‍ ഇറങ്ങിയ സനല്‍ കുമാര്‍ ഒളിവില്‍ ആയിരുന്നു, തുടര്‍ന്ന് ഇയാളുടെ ജാമ്യക്കാരെ കോടതി വിളിച്ചു വരുത്തി. സനല്‍ കുമാറിനെ എത്രയും പെട്ടന്ന് ഹാജരാക്കണം എന്ന് കോടതി ഉത്തരവ് ഇട്ടിരുന്നു. അതേസമയം മെമ്മറികാര്‍ഡില്‍ അടങ്ങിയ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടന്‍ ദിലീപ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി ഇരുന്നു. ദൃശ്യങ്ങള്‍ പരിശോധിപ്പിക്കുന്നത് കേരളത്തിനു പുറത്തുള്ള വിദഗ്ധനെ കൊണ്ട് ആണെന്നും ഇതിന് കുറച്ച് സമയം വേണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ അഡീഷണല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.
6. സിസ്സ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് എതിരെ അധിക്ഷേപവുമായി പിസി ജോര്‍ജ്. വൃത്തികെട്ട സ്ത്രീയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ എന്നും കള്ള കച്ചവടമാണ് ഇക്കൂട്ടര്‍ നടത്തുന്നത് എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ബ്ലാക്ക് മാസിന്റെ ആളാണ്. ക്രൈസ്തവ സമൂഹത്തിന് എതിരെ ലോകവ്യാപകമായി ബ്ലാക്ക് മാസ് പ്രവര്‍ത്തിക്കുന്നു. ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യയാണ്. നിലവില്‍ ആറ് കേസുണ്ട്, ഇനി ഒന്നുകൂടി വയ്യ, അതു കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും പി.സി പറഞ്ഞു.
7. വീടുകളിലെ സ്വകാര്യ ആഘോഷങ്ങള്‍ക്ക് ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത വൈന്‍ ഉണ്ടാക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഇല്ലെന്ന് എക്‌സൈസ് മന്ത്രി ടി .പി രാമകൃഷ്ണന്‍. ക്രിസ്മസിനോട് അനുബന്ധിച്ച് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നതിന് നിരോധനം ഉണ്ടെന്നും എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അടക്കം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
8. കോഴിക്കോട് സ്വദേശിയായ യുവാവിന് എതിരെ പരാതിയും ആയി നടി അഞ്ജലി അമീര്‍. ഇഷ്ടമില്ലാത്ത വ്യക്തിയും ആയി ലിവിംഗ് ടുഗെതറില്‍ ഏര്‍പ്പെടേണ്ടി വന്നു എന്നും ഇപ്പോള്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തുക ആണെന്നും നടി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. ഈ ബന്ധത്തില്‍ നിന്ന് വേര്‍പിരിഞ്ഞാല്‍ അയാള്‍ എന്നെ കൊല്ലും എന്നും മുഖത്ത് ആസിഡ് ഒഴിക്കും എന്നും ഭീഷണിപ്പെടുത്തിയത് ആയും അഞ്ജലി. തന്നെ പല വിധത്തില്‍ അയാള്‍ വഞ്ചിച്ചു എന്നും നാല് ലക്ഷം രൂപ ഇയാള്‍ തരാന്‍ ഉണ്ടെന്നും അവര്‍ ആരോപിച്ചു.
9. രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത വര്‍ഷം ഉണ്ടാകും എന്ന് താരത്തിന്റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയന്‍. രജനീകാന്തും ആയി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു തമിഴരുവിയുടെ പ്രതികരണം. രജനീകാന്ത് കമല്‍ഹാസന്‍ സഖ്യ നീക്കങ്ങള്‍ക്കിടെ , പ്രശാന്ത് കിഷോറും ആയി ഡി.എം.കെയിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി. രാഷ്ട്രീയ പ്രവേശനത്തിലൂടെ കരുണാ നിധിയുടെയും ജയലളിതയുടെയും രാഷ്ട്രീയ വിടവ് നികത്തുക എന്നതാണ് ലക്ഷ്യം.
10. ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് പ്രതി പൂവന്‍കോഴി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാരിയര്‍ ആണ് നായിക. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ ആദ്യം നായകനായി എത്തിയത്. പിന്നീട് ചില പ്രശ്നങ്ങള്‍ കാരണം താരം പിന്മാറുകയായിരുന്നു. റോഷന്‍ ആന്‍ഡ്രുസ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്