sudan-

ഖാർത്തൂം: സുഡാനിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് ഇന്ത്യക്കാരുൾപ്പെടെ 23 പേർ മരിച്ചു.18 ഇന്ത്യക്കാർ മരിച്ചതായാണ് റിപ്പോർട്ട്. ഖാർത്തൂമിലെ സീല സിറാമിക് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്.

ദുരന്തത്തിൽ 130 പേർക്ക് പരിക്കേറ്റു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. 34 ഇന്ത്യക്കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു.