trupti-desai-

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയിലെടുത്തു.. യുവ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു. തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്..

യുവ ഡോക്ടറുടെ കൊലപാതകത്തിൽ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കത്ത് നൽകണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെത്തിയ ത്. എന്നാൽ മുൻകൂർ അനുമതി വാങ്ങാത്തതിനാൽ സുരക്ഷാഉദ്യോഗസ്ഥർ അനുമതി നിഷേധിച്ചു. ഇതിനുപിന്നാലെയാണ് തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പൊലീസ് ബലംപ്രയോഗിച്ച് മാറ്റി.

കേസിലെ പ്രതികളെ ആറുമാസത്തിനകം തൂക്കിക്കൊല്ലണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. സംഭവത്തിൽ മുഖ്യമന്ത്രിയും സർക്കാരും കാര്യമായി ഇടപെടുന്നില്ലെന്നും അവർ ആരോപിച്ചു. കൊല്ലപ്പെട്ട യുവതിയുടെ വീട്ടുകാരെ മുഖ്യമന്ത്രി ഇതുവരെ സന്ദർശിച്ചിട്ടില്ല.. കേസ് അന്വേഷണത്തിൽ കാര്യക്ഷമതയില്ല. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനും കേസിലെ സാക്ഷികൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു..