abuse-

ടെക്സസ്: അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ക്ലാസിൽ വച്ച് വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത അദ്ധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ടെക്‌സസിലുള്ള സ്കൂളിലാണ് സംഭവം. റാൻഡി ഷാവേരിയ എന്ന അദ്ധ്യാപികയാണ് പൊലീസിന്റെ പിടിയിലായത്. കൗമാരക്കാരനായ വിദ്യാർത്ഥിയുമായി ഒന്നിലധികം തവണ ഇവർ ക്ലാസ് മുറിയിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നാണ് ആരോപണം.


ആരോപണങ്ങളുയർന്നപ്പോൾ തന്നെ ഇവർ സ്ഥാനം ഒഴിഞ്ഞിരുന്നു. ഒക്ടോബറിൽ ക്ലാസ് മുറിയിൽ വെച്ച് ഷാവേരി വിദ്യാർത്ഥിയുമായി ഓറൽസെക്‌സിൽ ഏപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വില്യംസൺ കൗണ്ടി ജയിലിലേക്ക് ഷവേരിയയെ കൈമാറിയിരുന്നു. പിന്നീട് ജാമ്യത്തുക കെട്ടിവച്ചതോടെ ഇവരെ മോചിപ്പിച്ചു. കഴിഞ്ഞ വർഷം സെക്കൻഡറി ടീച്ചർ ഓഫ് ദ ഇയർ പുരസ്‌കാരം ഇവർക്ക് ലഭിച്ചിരുന്നു. നേരത്തെ അഡോപ്റ്റ്-എ-ചൈൽഡ്' പദ്ധതി നടത്തിയിരുന്ന ഷാവേരി എലമെന്ററി സ്‌കൂൾ വിദ്യാര്‍ഥിയെ ദത്തെടുക്കുകയും ചെയ്തിരുന്നു.