സുഡാനിലെ ഫാക്ടറിയില്‍ സ്‌ഫോടനം. മരിച്ചവരില്‍ 18 ഇന്ത്യക്കാരും.
1. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തുമില്‍ സെറാമിക് ഫാക്ടറിയില്‍ സ്‌ഫോടനം. 23 പേര്‍ മരിച്ചു. 130ലേറെ പേര്‍ക്ക് പരിക്ക്. മരിച്ചവരില്‍ 18 ഇന്ത്യക്കാരും. ഫാക്ടറിയില്‍ എല്‍.പി.ജി ടാങ്കറാണ് പൊട്ടിത്തെറിച്ചത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി. ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തിന് പിന്നാലെ 16 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട് എന്നും അധികൃതര്‍ പറയുന്നു. 68 ഇന്ത്യക്കാരാണ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്.
2. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ മരണസംഖ്യ സംബന്ധിച്ച സ്ഥിരീകരണം ഇനിയും വൈകിയേക്കും. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. തീപ്പിടിക്കുന്ന വസ്തുക്കള്‍ അലക്ഷ്യമായി ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു എന്നും വിലയിരുത്തപ്പെടുന്നു. സംഭവത്തില്‍ സുഡാന്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
3. ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപെടുത്തിയ കേസില്‍ വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിച്ചു. ഹൈദരാബാദിലെ മഹ്ബൂബ നഗറിലാണ് അതിവേഗ കോടതി സ്ഥാപിച്ചത്. വിചാരണ ഉടന്‍ പൂര്‍ത്തിയാക്കും എന്ന് തെലങ്കാന സര്‍ക്കാര്‍ നേരത്തെ പറഞ്ഞ് ഇരുന്നു. യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം തുടരുന്നതിന് ഇടെയാണ് വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം എന്ന ആവശ്യവുമായി മന്ത്രിമാര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തി. വധശിക്ഷ നല്‍കിയ കേസുകളില്‍ പുന പരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് നിര്‍ത്തണം എന്നും ഇതിനായി നിയമ നിര്‍മാണം നടത്തണം എന്നും മന്ത്രി കെ.ടി രാമറാവു ആവശ്യപ്പെട്ടു. ഈ സഭാ സമ്മേളനത്തില്‍ തന്നെ നടപടി വേണം എന്നും മന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
4. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാം എന്ന് കോടതി നിര്‍ദേശിച്ചു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാനക്കേട് ഉണ്ടാകുന്നതാണ് എന്ന് ഹര്‍ജിയല്‍ പറയുന്നു. എസ.്എം.ഐ സന്യാസിനി സഭംഗമായ സിസ്റ്റര്‍ ലിസിയ ജോസഫായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. സിസ്റ്റര്‍ ലൂസി, ഡി.സി ബുക്സ്.ഡി.ജി.പി ,ചഫ് സെക്രട്ടറി എന്നിവരെ എതിര്‍ കക്ഷികള്‍ ആക്കി ആയിരുന്നു ഹര്‍ജി.
5. സന്യാസ ജീവിതെ ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ ലൈംഗികം ആയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര എഴുതി ഇരുന്നു. മഠങ്ങളില്‍ സന്ദര്‍ശകര്‍ എന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ട് എന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര തുറന്ന് പറഞ്ഞത്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രി പ്രസവിച്ചതായും ഇതില്‍ ഉത്തരവാദി ആയ വൈദികനെ സഭ സംരക്ഷിച്ച് എന്നും സിസ്റ്റര്‍ ആരോപിച്ചു . കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രികളും ബന്ധം ഉണ്ടായിരുന്നു എന്നും പുസ്തകത്തില്‍ ഉണ്ട് .
6. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ 106 ദിവസം തടവില്‍ ആക്കിയത് പ്രതികാരവും പകപ്പോക്കലും ആയിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ താന്‍ സന്തുഷ്ടന്‍ ആണെന്നും വിചാരണവേളയില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ആകുമെന്ന് വിശ്വാസം ഉണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ ആണ് രാഹുല്‍ ഗാന്ധി പ്രതികരണവും ആയി എത്തിയത്.
7. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്. 106 ദിവസങ്ങള്‍ക്ക് ശേഷം ആണ് ചിദംബരം ജയില്‍ മോചിതന്‍ ആവുന്നത്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബഞ്ച് ആണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് സി.ബി.ഐ, എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റ് എന്നിവര്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരം അറസ്റ്റിലായത്.
8.സിയാച്ചിനില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞ് വീണ് മലയാളി അടക്കം നാല് സൈനികര്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ്.എസ് ആണ് മരിച്ചത്. പത്ത് വര്‍ഷമായി കരസേനയില്‍ നായിക് ആയ അഖില്‍ നേഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു. സുദര്‍ശനന്‍ സതികുമാര്‍ ദമ്പതികളുടെ മകനാണ് അഖില്‍. ഗീതുവാണ് ഭാര്യ, മകന്‍ ദേവനാഥിന്റെ ഒന്നാം പിറന്നാളിനു അവധിക്ക് എത്തിയ അഖില്‍ ഒകേ്ടാബറിലാണ് തിരികെ പോയത്. നടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും എന്ന് അധികൃതര്‍ അറിയിച്ചു. തങ്ധറില്‍ നാലു സൈനികരാണ് മഞ്ഞിന് അടിയില്‍പ്പെട്ടത്. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
9.കാസര്‍കോഡ് നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. കാസര്‍ഗോഡ് ശങ്കരംപാടി സ്വദേശി വി.എസ് രവീന്ദ്രനെ ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് ഭേദതഗി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണ് ഇത്. ഒരുമാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ആണ് ജില്ലാ കോടതിയുടെ വിധി.
10.2018 ഒകേ്ടാബറില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ട്മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരിയെ പ്രതി വീട്ടിന് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുക ആയിരുന്നു. കുട്ടിയുടെ അമ്മയാണ് പരാതിയും ആയി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ മറ്റ് രണ്ട് തവണകൂടി പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. 2018 ല്‍ ആണ് കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമ നിയമം ഭേദഗതി ചെയ്തത്. ഇതു പ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ജീവപര്യന്തം തടവ് അടക്കം കനത്ത ശിക്ഷയാണ് ഉണ്ടാവുക