child-abuse-

തൃശൂർ : അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന മകളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പന്ത്രണ്ടുകാരിയുടെ പരാതിയിലാണ് തൃശൂർ‌ പൊലീസ് കേസെടുത്തത്. സ്കൂളിൽ നടന്ന കൗൺസലിംഗിനിടെയാണ് പെൺകുട്ടി ആദ്യം കാര്യങ്ങൾ തുറന്നുപറഞ്ഞത്.

‘ഇന്റർനെറ്റിലെ അശ്ലീല ദൃശ്യങ്ങൾ അമ്മ കാണിച്ചുതരാറുണ്ടെന്നും രണ്ടു വർഷമായി അമ്മ മോശം കാര്യങ്ങളാണ് ചെയ്യുന്നതെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. കൗൺസലർ ഉടനെ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും മോശമായി അമ്മ സ്പർശിക്കാറുണ്ടെന്നാണ് മകളുടെ മൊഴി. ചൈൽഡി ലൈന്‍ അധികൃതർ പൊലീസിനെ അറിയിച്ചതിനെതുടർന്ന് അവരെത്തി കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.

അതേസമയം കുട്ടിയുടെ മൊഴി പൊലീസ് വിദഗ്ദ്ധമായി പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ മാനസികാവസ്ഥയും സൂക്ഷ്മായി പരിശോധിക്കുന്നുണ്ട്. നിർദ്ധനകുടുംബാംഗമാണ് പെൺകുട്ടി. അമ്മയുടെ പെരുമാറ്റം മകൾ തെറ്റായി വ്യാഖ്യാനിച്ചതാണോയെന്നും പൊലീസ് പരിശോധിക്കും. കുട്ടിയുടെ അമ്മയേയും കൗൺസലിംഗിന് വിധേയമാക്കി.

കേരള പൊലീസിന് മുമ്പിൽ എത്തുന്ന അപൂർവങ്ങളിൽ അപൂർവമായ പരാതിയാാണ് ഇത് വിലയിരുത്തപ്പെടുന്നത്. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. ചെറുപ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്ന സാങ്കല്‍പിക ചിന്തയാണോ പരാതിക്കുകാരണമന്നും കൗൺസലിംഗിന്റെ സഹായത്തോടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.